ഐ.ടി.രംഗത്തുള്ള എല്ലാവര്‍ക്കും കേരളത്തില്‍ തൊഴിലവസരമുണ്ടാക്കും- മുഖ്യമന്ത്രി

Posted on: 30 Aug 2015തിരുവനന്തപുരം: കേരളത്തില്‍ ഐ.ടി. രംഗത്തുള്ള എല്ലാവര്‍ക്കും സംസ്ഥാനത്തുതന്നെ തൊഴിലവസരമുണ്ടാക്കി കൊടുക്കാനാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന ഐ.ടി. മിഷന്റെ ആസ്ഥാന മന്ദിരമായ സെന്റര്‍ ഫോര്‍ ഇ-ഗവേണന്‍സിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ടെക്‌നോപാര്‍ക്കുകളുടെയും ടെക്‌നോസിറ്റിയുടെയും അടിസ്ഥാന സൗകര്യവികസനത്തിനും വിപണന പ്രവര്‍ത്തനങ്ങള്‍ക്കുമായി അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആയിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനായിരുന്നു. കെ.മുരളീധരന്‍ എം.എല്‍.എ, ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram