അയ്യങ്കാളി ജയന്തി ആഘോഷിച്ചു

Posted on: 30 Aug 2015തിരുവനന്തപുരം: അയ്യങ്കാളിയുടെ 153-ാം ജയന്തി നാടെങ്ങും ആഘോഷിച്ചു. വിവിധ സംഘടനകളും രാഷ്ട്രീയകക്ഷികളും അയ്യങ്കാളി സ്‌ക്വയറിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം നടന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. കെ. വിദ്യാധരന്‍, മണ്‍വിള രാധാകൃഷ്ണന്‍, ഡി.എസ്. രാജ്, പേരൂര്‍ക്കട രവി, എം.കെ. പുരുഷോത്തമന്‍, തെറ്റിച്ചിറ പുരുഷോത്തമന്‍, ഐത്തിയൂര്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രിയദര്‍ശിനി സാംസ്‌കാരിക സമിതിയുടെ ആഘോഷത്തിന് പ്രസിഡന്റ് കാവല്ലൂര്‍ മധു അധ്യക്ഷനായി. പ്രൊഫ. ജി. ബാലചന്ദ്രന്‍ മുഖ്യപ്രസംഗം നടത്തി. എസ്. നാരായണപിള്ള, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍നായര്‍, തൊഴുവന്‍കോട് സുരേന്ദ്രന്‍, പി. സോമശേഖരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
അയ്യങ്കാളി ജയന്തി ചേരമര്‍ ജനത്തിന്റെ ദേശീയോത്സവമായി ആഘോഷിക്കണമെന്ന് ചേരമര്‍ വിമോചിതസംഘം ആവശ്യപ്പെട്ടു. സമാധാനയോഗം കുമ്പഴ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ബി. വേണു അധ്യക്ഷനായി. സാംബവ ക്ഷേമസഭയുടെ അയ്യങ്കാളി ജയന്തി ആഘോഷത്തിന് ജില്ലാ പ്രസിഡന്റ് ജോണ്‍ തോമസ് ഐത്തിയൂര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍സെക്രട്ടറി പീറ്റര്‍ മാനുവേല്‍, പുത്തന്‍വിള ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram