ഓണാഘോഷ സമാപനം: വന്‍സുരക്ഷയും ഗതാഗതനിയന്ത്രണവും

Posted on: 30 Aug 2015തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച നഗരത്തില്‍ പോലീസ് വന്‍ സുരക്ഷയൊരുക്കും. 1750 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍, വെള്ളയമ്പലം മുതല്‍ സമാപന സ്ഥലമായ കിഴക്കേക്കോട്ട അട്ടക്കുളങ്ങരവരെ 20 ഡിവിഷനുകളായി തിരിച്ച് ഓരോ ഡിവിഷന്റെയും ചുമതല ഓരോ അസിസ്റ്റന്റ് കമ്മീഷണര്‍മാരെ ഏല്‍പ്പിച്ചിട്ടുണ്ട്.
നിലവില്‍ സ്ഥാപിച്ചിട്ടുള്ള 240 കാമറകള്‍ക്കു പുറമെ 75 കാമറകളും 50 ഡിജിറ്റല്‍ കാമറകളും നഗരത്തില്‍ സ്ഥാപിക്കും. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലും കനകക്കുന്നിലെ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഇവ നിരീക്ഷിക്കും. വനിതകള്‍ ഉള്‍പ്പെടെ നൂറിലധികം മഫ്ടി പോലീസുകാരെയും ഷാഡോ പോലീസിനെയും വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും.
പരാതികള്‍ 100, 0471-2331843, 0471-2321399, 1090, 1091, 1099 എന്നീ ഫോണ്‍നമ്പറുകളില്‍ അറിയിക്കണം.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ടവരെ എം.ജി. റോഡില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും.
എം.സി. റോഡില്‍ നിന്ന് തമ്പാനൂര്‍/കിഴക്കേക്കോട്ട പോകേണ്ട വാഹനങ്ങള്‍ മണ്ണന്തല, കുടപ്പനക്കുന്ന്, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, തൈക്കാട്, ഫ്‌ളൈ ഓവര്‍ വഴിയും എന്‍.എച്ച്. റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഉള്ളൂര്‍, മെഡിക്കല്‍ കോളേജ്, കണ്ണമ്മൂല, ജനറല്‍ ഹോസ്​പിറ്റല്‍, അണ്ടര്‍പാസ്, ബേക്കറി, ഫ്‌ളൈ ഓവര്‍ പനവിള വഴിയും പോകണം.
നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, തൈക്കാട് ഫ്‌ലൈ ഓവര്‍ വഴിയും, തമ്പാനൂര്‍ ഭാഗത്തുനിന്ന് എന്‍.എച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി, ഫ്‌ളൈ ഓവര്‍, അണ്ടര്‍പാസ്, ജനറല്‍ ഹോസ്​പിറ്റല്‍, പേട്ട, കണ്ണമ്മൂല, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍ വഴിയും, എം.സി. റോഡിലേക്കു പോകേണ്ട വാഹനങ്ങള്‍ അണ്ടര്‍പാസ്, ജനറല്‍ ഹോസ്​പിറ്റല്‍, പാറ്റൂര്‍, വടേക്കാട്-പൊട്ടക്കുഴി, പട്ടം വഴിയും പോകണം.
നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി, വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിന്‍മൂട്, പേരൂര്‍ക്കട വഴിയും പോകണം.
തിരുവല്ലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര, കിള്ളിപ്പാലം, ചൂരക്കാട്ടുപാളയം വഴി തമ്പാനൂര്‍ ഭാഗത്തേക്ക് പോകണം.
കിഴക്കേക്കോട്ട നിന്നും പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര, കിള്ളിപ്പാലം, തമ്പാനൂര്‍, ഫ്‌ളൈ ഓവര്‍, േമട്ടുക്കട, സാനഡു, എസ്.എം.സി, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിന്‍മൂട് വഴി പോകണം.
കിഴക്കേക്കോട്ട നിന്നും പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെട്ടിമുറിച്ചകോട്ട, വാഴപ്പള്ളി, മിത്രാനന്ദപുരം, എസ്.പി. ഫോര്‍ട്ട് ആശുപത്രി, കൈതമുക്ക്, ഉപ്പിടാംമൂട്, വഞ്ചിയൂര്‍, പാറ്റൂര്‍ വഴിയും പോകണം.
കവടിയാര്‍, വെള്ളയമ്പലം, പാളയം, കിഴക്കേക്കോട്ട മെയിന്‍ റോഡിലും, എ.കെ.ജി. സെന്റര്‍-സ്‌പെന്‍സര്‍ റോഡിലും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ഹോസ്​പിറ്റല്‍, പി.എം.ജി. - ലോ കോളേജ് റോഡ്, പ്രസ് ക്ലബ്ബ് റോഡ്, സാഫല്യം-ജേക്കബ്‌സ് ജങ്ഷന്‍ റോഡ്, മ്യൂസിയം - സൂര്യകാന്തി റോഡ്, മ്യൂസിയം-നന്ദാവനം റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡ്, കെല്‍ട്രോണ്‍ -ആല്‍ത്തറ റോഡ് എന്നിവിടങ്ങളില്‍ ഒരു വശത്തും, യൂണിവേഴ്‌സിറ്റി ഓഫീസ്, യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, പൂജപ്പുര എല്‍.ബി.എസ്. കോമ്പൗണ്ട്, ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ട്, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ട്, ഒളിമ്പിക് അസോസിയേഷന്‍ ഹാള്‍ കോമ്പൗണ്ട്, എല്‍.എം.എസ് കോമ്പൗണ്ട്, ഗവ. ആര്‍ട്‌സ് കോളേജ് കോമ്പൗണ്ട്, സംഗീത കോളേജ് കോമ്പൗണ്ട്, എസ്.എം.വി. സ്‌കൂള്‍ കോമ്പൗണ്ട്, അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ കോമ്പൗണ്ട്, ഫോര്‍ട്ട് ഹൈസ്‌കൂള്‍ കോമ്പൗണ്ട്, ആറ്റുകാല്‍ ദേവീക്ഷേത്രം പാര്‍ക്കിങ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

More Citizen News - Thiruvananthapuram