പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണക്കിറ്റ് വിതരണം നടത്തി

Posted on: 30 Aug 2015തിരുവനന്തപുരം: പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണക്കിറ്റ് വിതരണവും ചികിത്സാധനസഹായങ്ങളും ആജീവനാന്ത പെന്‍ഷന്‍ വിതരണവും നടത്തി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വെള്ളായണി ശ്രീകുമാര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മാറ്റപ്പള്ളി, സംസ്ഥാന സെക്രട്ടറി സുരേഷ് കുമാര്‍ കരമന, മോഹന്‍ കുമാര്‍, രാധാകൃഷ്ണ മേനോന്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രകുമാര്‍ തിരുമല എന്നിവര്‍ പങ്കെടുത്തു.
പ്രവാസി മലയാളി അസോസിഷേന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ച മാതൃഭൂമി ഡയറക്ടര്‍ പി.വി.ഗംഗാധരന് വേണ്ടി മാതൃഭൂമി ബ്യൂറോ ചീഫ് ജി.ശേഖരന്‍ നായര്‍ വി.മുരളീധരനില്‍ നിന്നും വാങ്ങി.

More Citizen News - Thiruvananthapuram