പണപ്പിരിവിന്റെ പേരില്‍ സംഘര്‍ഷം

Posted on: 30 Aug 2015മാറനല്ലൂര്‍: ഓണാഘോഷത്തിനിടയില്‍ വാഹനം തടഞ്ഞ് പണം പിരിച്ചതിനെ ചൊല്ലി സംഘര്‍ഷം. ചീനിവിളയിലെ ക്ലൂബ്ബിന്റെ ഓണാഘോഷത്തിനിടയിലാണ് സംഭവം. തിരുവോണ ദിവസം രാവിലെ വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെട്ടതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അഖില്‍(19), ഹരികൃഷ്ണന്‍(18) എന്നിവര്‍ക്കാണ് പരിക്ക്. പോലീസ് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉച്ചയോടെ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും കാട്ടാക്കട സി.ഐ. മനോജ്ചന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയി.

More Citizen News - Thiruvananthapuram