ഓണം വാരാഘോഷത്തിന് കേന്ദ്രമന്ത്രിയെത്തും

Posted on: 30 Aug 2015തിരുവനന്തപുരം: ഓണം വാരാഘോഷങ്ങളുടെ സമാപനപരിപാടികളില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി ഡോ. മഹേഷ് ശര്‍മ എത്തും.
കനകക്കുന്ന് നിശാഗന്ധിയില്‍ ഞായറാഴ്ച നടക്കുന്ന 'രാഗരസ'ത്തിലായിരിക്കും മഹേഷ് ശര്‍മ പങ്കെടുക്കുകയെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.
വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ഗായകന്‍ കാവാലം ശ്രീകുമാറും കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ളേരിയുമാണ് രാഗരസം അവതരിപ്പിക്കുന്നത്.
ചലച്ചിത്രനടന്‍ മുകേഷും ഭാര്യ ഡോ. മേതില്‍ ദേവികയും തിങ്കളാഴ്ച അവതരിപ്പിക്കുന്ന 'നാഗ' എന്ന നാടകത്തോടെ നിശാഗന്ധിയിലെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.

More Citizen News - Thiruvananthapuram