കന്യാകുമാരിയില്‍ ഓണാഘോഷം

Posted on: 30 Aug 2015നാഗര്‍കോവില്‍: ഘോഷയാത്രകളും കലാ-കായിക മത്സരങ്ങളും അത്തപ്പൂക്കളവുമായി കന്യാകുമാരിയില്‍ ഭാഷാ ഭേദമന്യേ ജനങ്ങള്‍ ഓണം ആഘോഷിച്ചു. ഗ്രാമങ്ങള്‍തോറും തിരുവോണദിവസം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അത്തപ്പൂക്കള മത്സരങ്ങളും നടന്നു.
തൃപ്പരപ്പ്, കളിയല്‍, ആലഞ്ചോല ഉള്‍പ്പെടെ മലയോര ഗ്രാമങ്ങള്‍ ആഘോഷത്തിമിര്‍പ്പിലായി. പൊന്മനയില്‍ വിവിധ സംഘടനള്‍ ഓണാഘോഷം നടത്തി. പദ്മനാഭപുരത്ത് വര്‍ണാഭമായ ഓണഘോഷയാത്ര നടന്നു.
കുഴിത്തുറ, തിരുവട്ടാര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ മാവേലിയുടെ വേഷമണിഞ്ഞ് വീടുകളിലെത്തി ഓണാശംസകള്‍ നേര്‍ന്നു.

More Citizen News - Thiruvananthapuram