കണ്ണക്കോട് ക്ഷേത്രത്തില്‍ സപ്താഹം

Posted on: 30 Aug 2015മാര്‍ത്താണ്ഡം: കണ്ണക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷവും രണ്ടാമത് ഭാഗവത സപ്താഹയജ്ഞവും സപ്തംബര്‍ അഞ്ചിന് സമാപിക്കും. ക്ഷേത്രതന്ത്രി ഇടയ്‌ക്കോട് മഠത്തില്‍ ശ്രീധരരു നാരായണരുവിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. പയ്യന്നൂര്‍ ചമ്പാണ്ട പെരിയമന ശങ്കരന്‍നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
സമാപനദിവസം രാവിലെ സഹസ്രകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, മംഗളപൂജ, ഉച്ചയ്ക്ക് സമപന്തിഭോജനം, കൃഷ്ണജയന്തി ഘോഷയാത്ര, വൈകീട്ട് അഭിഷേകം, ഉറിയടി, കളഭ പൂജ എന്നിവയും ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram