ഓണാഘോഷം: നാടെങ്ങും വിവിധ പരിപാടികള്‍

Posted on: 28 Aug 2015ചേരപ്പള്ളി: പറണ്ടോട് മുത്തിക്കാവ് യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലൂബ്ബിന്റെ ഓണാഘോഷം 28ന് നടത്തും. 9.30 മുതല്‍ മത്സരങ്ങള്‍.
കിളിയന്നൂര്‍ കൈരളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലൂബ്ബിന്റെ ആഭിമുഖ്യത്തില്‍ 28ന് ഓണാഘോഷം നടത്തുന്നു. രാവിലെ മാരത്തോണ്‍ ഓട്ടം, മറ്റു മത്സരങ്ങള്‍. സമ്മാനദാനം, പഠനോപകരണ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അനന്ദു ഉദയനും, സെക്രട്ടറി ജി.ഗിരിലാലും അറിയിച്ചു.
പറണ്ടോട് ചെട്ടിയാംപാറ ആനപ്പെട്ടി ഗാന്ധി ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 28ന് ഓണാഘോഷം നടത്തും. രാവിലെ 11 മുതല്‍ മത്സരങ്ങള്‍. വൈകുന്നേരം 6ന് സിനിമാറ്റിക് ഡാന്‍സ്.
പറണ്ടോട് മുത്തിക്കാവ് യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലൂബ്ബിന്റെ ആഭിമുഖ്യത്തില്‍ 28ന് ഓണാഘോഷം നടത്തുന്നു. രാവിലെ 9.30 മുതല്‍ മത്സരങ്ങള്‍.
മീനാങ്കല്‍ മുക്കുതോട് എ.ബി.സി.ഡി. സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 28ന് ഓണാഘോഷം നടത്തുന്നു. രാവിലെ 9 മുതല്‍ മത്സരങ്ങള്‍.
ചേരപ്പള്ളി: പറണ്ടോട് മലയന്‍തേരി ലൗലാന്‍ഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലൂബ്ബിന്റെ 13-ാം വാര്‍ഷികവും ഓണാഘോഷവും 28, 29 തീയതികളില്‍ ആഘോഷിക്കും. രാവിലെ 10ന് മത്സരങ്ങള്‍. 29ന് രാവിലെ കലാകായിക മത്സരങ്ങള്‍, 11 ന് ക്വിസ് മത്സരം, 3 ന് കമുകില്‍കയറ്റം, 6.30 ന് പ്രസിഡന്റ് വിപിന്‍ജോയുടെ അധ്യക്ഷതയില്‍ കൂടുന്ന സാംസ്‌കാരിക സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എല്‍.ബീന മുഖ്യാതിഥിയായിരിക്കും. 7 ന് കലാപരിപാടികള്‍, 9 ന് മാജിക് ഷോ, 10 ന് ഡാന്‍സ് 11.30 ന് കഥാപ്രസംഗം.
ബൗണ്ടര്‍മുക്ക് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലൂബിന്റെ ഓണാഘോഷം 28 മുതല്‍ 31 വരെ ആഘോഷിക്കും.
ഇറവൂര്‍ മഹിമ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലൂബിന്റെ ആഭിമുഖ്യത്തില്‍ 28, 29 എന്നീ ദിവസങ്ങളില്‍ ഓണാഘോഷം നടത്തും. 28 ന് രാവിലെ 9.30 മുതല്‍ മത്സരങ്ങള്‍.
തോളൂര്‍ യുവകള്‍ച്ചറല്‍ ക്ലൂബിന്റെ ആഭിമുഖ്യത്തില്‍ 28 ന് ഓണാഘോഷം നടത്തും. രാവിലെ 8 ന് കായികമത്സരങ്ങള്‍, 4 ന് വടംവലി, 5 ന് ഉറിയടി, 6 ന് ലേലം, സമ്മാനദാനം.
വാര്‍ഷികം
[Boldt]ചരപ്പള്ളി:
പറണ്ടോട് കീഴ്പാലൂര്‍ നാഷണല്‍ തിേേയറ്റഴ്‌സിന്റെ വാര്‍ഷികവും, ഓണാഘോഷവും ആഗസ്ത് 29 ന് ആഘോഷിക്കും.
രാവിലെ 8.30 ന് കുട്ടികളുടെ കലാമത്സരങ്ങള്‍ 11 ന് യുവാക്കളുടെ ചെസ്സ്, കാരംസ് മത്സരങ്ങള്‍, 2 ന് ധീരജവാന്‍ എസ്.രതീഷ് മെമ്മോറിയല്‍ കാഷ് അവാര്‍ഡിന് വേണ്ടിയുള്ള ക്വിസ് മത്സരങ്ങള്‍, 4.30 ന് പറണ്ടോട് മുതല്‍ കീഴ്പാലൂര്‍ വരെ മിനി മാരത്തോണ്‍.
5.30 ന് പറണ്ടോട് കുഫുഖാന്‍ ഷീട്ടോറിക്ഷ്യു സ്‌കൂള്‍ നയിക്കുന്ന സാഹസിക പ്രകടനങ്ങള്‍. 6.30 ന് തിയേറ്റേഴ്‌സ് പ്രസിഡന്റ് വി.മുരളിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കെ.ജി. ശിവന്‍നായര്‍ സ്മാരക പുരസ്‌കാരം വിനോദ് വൈശാഖിയും കാഷ് അവാര്‍ഡ് ജില്ലാ പഞ്ചായത്തംഗം അഡ്വ. എല്‍.ബീനയും ഉദ്ഘാടനം ചെയ്യും. മികച്ച വായനക്കാരനെ ആര്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.രാധാകൃഷ്ണനും ട്രോഫി വിതരണം ബ്ലോക്ക് അംഗം എസ്.ദീക്ഷിത്തും നടത്തും. എസ്.ഷീജാമോള്‍, ബി.ബിന്ദു, എന്‍.വേലുക്കുട്ടി, എസ്.സജീവ്, എസ്.സാജന്‍ എന്നിവര്‍ സംസാരിക്കും. രാത്രി 8.30 ന് മനു പൂജപ്പുര നയിക്കുന്ന മാജിക്കല്‍ ഇല്യൂഷന്‍ 2015, 10 ന് തിരുവനന്തപുരം ചിലമ്പ് നയിക്കുന്ന നാടന്‍പാട്ട് 'നേര്‍മൊഴിതാളം'.
ഗുരുജയന്തി
ചേരപ്പള്ളി:
എസ്.എന്‍.ഡി.പി. യോഗം പനയ്‌ക്കോട് 906-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി 30 ന് ആഘോഷിക്കും. രാവിലെ പതാക ഉയര്‍ത്തല്‍, 8 ന് ഗുരുദേവപാരായണം വൈകുന്നേരം 6.30 മുതല്‍ കാവിന്‍പുറം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രത്യേക ഗുരുപൂജയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ എസ്.ഉദയകുമാറും സെക്രട്ടറി പി.ജനാര്‍ദ്ദനനും അറിയിച്ചു.
പരുത്തിപ്പള്ളി: 914-ാം നമ്പര്‍ എസ്.എന്‍.ഡി.പി. യോഗം ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി 30 ന് ആഘോഷിക്കും. 29, 30 തീയതികളില്‍ രാവിലെ 6 നും വൈകുന്നേരം 6 നും വിശേഷാല്‍ ഗുരുപൂജ. 30 ന് രാവിലെ 6.30 ന് പതാക ഉയര്‍ത്തല്‍, വൈകുന്നേരം 3 ന് ആരംഭിക്കുന്ന ഘോഷയാത്ര അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ബി.ശശി ഉദ്ഘാടനം ചെയ്യും. തേവന്‍കോട്, ത്രിവേണിനഗര്‍, മരുതുംമൂട്, കള്ളിയല്‍, നെട്ടുകാല്‍ത്തേരി, സിദ്ധാശ്രമം, കുറ്റിച്ചല്‍, മേലേമുക്ക്, കുറ്റിച്ചല്‍ ഗുരുമന്ദിരം എന്നീ സ്ഥലങ്ങള്‍ സഞ്ചരിച്ച് ഗുരുമന്ദിരത്തില്‍ എത്തിച്ചേരും. വൈകുന്നേരം 7 ന് സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എസ്.വിവേകാനന്ദനും വൈസ് ചെയര്‍മാന്‍ എസ്.രാജേന്ദ്രനും അറിയിച്ചു.
ബോണസ് വിതരണം
ചേരപ്പള്ളി: ആര്യനാട് ഗ്രാമപ്പഞ്ചായത്ത് സ്വാശ്രയ കാര്‍ഷികോത്പന്ന സംഭരണ സംസ്‌കരണ വിപണന കേന്ദ്രത്തില്‍ കാര്‍ഷികോത്പന്നങ്ങള്‍ നല്‍കിയ കര്‍ഷകര്‍ക്ക് ബോണസ് വിതരണം ചെയ്തു. പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആര്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിന്‍കര മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ കീഴില്‍ വലിയകലുങ്കില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ഡിപ്പോയില്‍ റബ്ബര്‍ ഉത്പന്നങ്ങള്‍ നല്‍കിയ കര്‍ഷകര്‍ക്ക് ബോണസ് വിതരണം ചെയ്തു. വലിയകലുങ്ക് കെ.സുരേന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കി.
കരയോഗം വാര്‍ഷികം
പാലോട്:
പെരിങ്ങമ്മല ശ്രീരാമവിലാസം 1883-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷികം നടന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള പാരിതോഷികം നല്‍കി. പുതിയ ഭാരവാഹികളായി രാമചന്ദ്രന്‍ പിള്ള (പ്രസി.), വേണുഗോപാലന്‍ നായര്‍ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram