കരയോഗം വാര്‍ഷികം

Posted on: 28 Aug 2015വിളവൂര്‍ക്കല്‍: പെരുകാവ് എന്‍.എസ്.എസ്. കരയോഗം വാര്‍ഷികം ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി.സോമശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പരമേശ്വരന്‍നായര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കരയോഗം സെക്രട്ടറിയും യൂണിയന്‍ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാനുമായ ബി.ചന്ദ്രശേഖരന്‍നായര്‍ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച അമ്മു ശിവഗംഗയ്ക്കും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ്, ട്രോഫി എന്നിവ സമ്മാനിച്ചു. യൂണിയന്‍ ചെയര്‍മാനായി നിയോഗിക്കപ്പെട്ട ചന്ദ്രശേഖരന്‍നായര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. കെ.ഗോപാലകൃഷ്ണന്‍നായര്‍, ജി.നാരായണന്‍നായര്‍, ആര്‍.രത്‌നാകരന്‍നായര്‍, കെ.ചന്ദ്രശേഖരന്‍നായര്‍, വി.പരമേശ്വരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram