കവലയിലെ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയില്‍

Posted on: 28 Aug 2015



വെഞ്ഞാറമൂട്: തിരക്കേറിയ വെഞ്ഞാറമൂട് കവലയിലെ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായി. വൈദ്യുതി ഓഫീസിന് സമീപത്തുള്ള പോസ്റ്റ് വീഴാറായിട്ടും അധികൃതര്‍ പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെടുന്നു.
വെഞ്ഞാറമൂട് കവലയിലെ ജില്ലാ സഹകരണ ബാങ്കിന് സമീപത്തുള്ള പ്രധാന പോസ്റ്റാണ് ഏതു സമയവും വീഴാവുന്ന നിലയില്‍ ചരിഞ്ഞുനില്‍ക്കുന്നത്. ചെറുപട്ടണത്തിലേക്കുള്ള എല്ലാ കണക്ഷനും ഈ പോസ്റ്റുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് തിരക്കേറിയ ഹൈവേ വശത്തേക്കാണ് ചരിഞ്ഞുനില്‍ക്കുന്നത്. നാട്ടുകാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിളിച്ചുപറഞ്ഞെങ്കിലും പരിഹാരമായിട്ടില്ല.

More Citizen News - Thiruvananthapuram