ഓണക്കൂട്ടം

Posted on: 28 Aug 2015നെടുമങ്ങാട് : ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ വേദികളിലൊന്നായ നെടുമങ്ങാട് നഗരത്തില്‍ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അത്തപ്പൂക്കള മത്സരം, കലാമത്സരങ്ങള്‍ എന്നിവയോടെ ആരംഭിച്ച വാരാഘോഷം 30ന് സമാപിക്കും. കവി വി.മധുസൂദനന്‍നായര്‍ ദീപം തെളിച്ച് വാരാഘോഷം ഉദ്ഘാടനം ചെയ്തു. ചുനക്കര രാമന്‍കുട്ടി, ഏഴാച്ചേരി രാമചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, കലാം കൊച്ചേറ, ബി.സുധ നെടുങ്ങാനൂര്‍, പാലോട് വാസുദേവന്‍, അജയപുരം അജികുമാര്‍, വിഭു പിരപ്പന്‍കോട്, വേണു തേക്കട, അനിത ഹരി തുടങ്ങിയവര്‍ പങ്കെടുത്ത കവിയരങ്ങോടെ കലാപരിപാടികള്‍ക്കും തുടക്കമായി.
നഗരം ദീപപ്രഭയില്‍ മുങ്ങി. നഗരം നിറഞ്ഞ് ജനം ഒഴുകി തുടങ്ങി. പ്രധാന വേദിയായ റവന്യു ടവര്‍ പരിസരത്ത് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് കളരിപ്പയറ്റ്, 6.30 ന് ചില്‍ഡ്രന്‍സ് അക്കാദമി അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തങ്ങള്‍, രാത്രി 7.30 ന് ഫെസ്റ്റോ ഈവന്റ്‌സിന്റെ ഗാനമേള. 29 ന് വൈകുന്നേരം 6 ന് കളരിപ്പയറ്റ്, 7 ന് പന്തളം ബാലനും ദുര്‍ഗ്ഗവിശ്വനാഥും നയിക്കുന്ന ഗാനമേള. 30 ന് വൈകുന്നേരം 5ന് പഞ്ചവാദ്യം, 6 ന് നാടന്‍പാട്ട്, 7 ന് തലവടി ജയചന്ദ്രന്റെ കഥാപ്രസംഗം എന്നിവ നടക്കും.

നെടുമങ്ങാട് :
അരുവിക്കര എച്ച്.എസ്.എസ്. ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തെ നടീലിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ആലുംമൂട് വിജയന്‍ നിര്‍വഹിച്ചു. എം.സേവ്യര്‍, ഹെഡ്മിസ്ട്രസ് പുഷ്പവല്ലി, വിനോജബാബു, ലൈല തുടങ്ങിയവര്‍ പങ്കെടുത്തു.

നെടുമങ്ങാട് :
നെടുമങ്ങാട് ലയണ്‍സ് ക്ലബ്ബ്, ആനാട് രാജീവ് ഗാന്ധി കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നിവ തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹായത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി.അയ്യപ്പന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആനാട് സുരേഷ്, ഐഡിയല്‍ സന്തോഷ്, ഗോപകുമാര്‍ മേനോന്‍, എ.എ.സലാം, വിജയന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

നെടുമങ്ങാട് :
തേവരുകുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ അംഗങ്ങള്‍ക്കും ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ലഘുസമ്പാദ്യ പദ്ധതി നിക്ഷേപ തുക തിരികെ നല്‍കുകയും ചെയ്തു.
ചെല്ലാംകോട് റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും ആനുകൂല്യ വിതരണവും പ്രൊഫ.നബീസഉമ്മാള്‍ ഉദ്ഘാടനം ചെയ്തു. ഓണക്കിറ്റ്, ഓണക്കോടി, ചികിത്സാസഹായം, കാഷ് അവാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. അസോസിയേഷനിലെ അംഗങ്ങള്‍ക്ക് 1,80000 രൂപ ആനുകൂല്യമായി വിതരണം ചെയ്തു. പ്രസിഡന്റ് എ.എസ്.ഹരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുടുംബ ഡയറക്ടറിയുടെ പ്രകാശനവും നടന്നു. നെടുമങ്ങാട് സി.ഐ. സ്റ്റുവര്‍ട്ട് കീലര്‍, അനില്‍, കെ.ജെ.ബിനു, എം.എസ്.ബിനു, അജിതകുമാരി, താര ജയകുമാര്‍, എ.അജയകുമാര്‍, പി.അജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
നെടുമങ്ങാട് നഗരസഭയിലെ മണക്കോട് വാര്‍ഡില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ.ബിനുവിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. ഉളിയൂര്‍ പ്രഭാകരന്‍നായര്‍, ഗുലാബ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഓണക്കിറ്റും ഓണക്കോടിയും മുന്‍നഗരസഭ കൗണ്‍സിലര്‍ അഡ്വ.എന്‍.ബാജി ഉദ്ഘാടനം ചെയ്തു.

നെടുമങ്ങാട് :
പൂങ്കാവനം റസിഡന്റ്‌സ് അസോസിയേഷന്റെ ഓണക്കൂട്ടം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സാദിയബീവി ഉദ്ഘാടനം ചെയ്തു. കോന്നിയൂര്‍ രവി, മന്നൂര്‍ക്കോണം രാജേന്ദ്രന്‍, ചുള്ളിമാനൂര്‍ അക്ബര്‍ഷാ, കെ.രാജന്‍, കെ.ദിലീപ്, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram