യത്തീംഖാനയില്‍ ഓണസദ്യ ഒരുക്കി സര്‍ഗകൈരളിയുടെ ഓണാഘോഷം

Posted on: 28 Aug 2015വെഞ്ഞാറമൂട്: നെല്ലിക്കാട് ഖാദിരിയ്യ യത്തീംഖാനയിലെ കുട്ടികള്‍ സദ്യയുടെ പുതിയ രുചി കൂടി അറിഞ്ഞിരിക്കുകയാണ്. സമീപത്തെ കാഞ്ഞാംപാറ സര്‍ഗകൈരളി ക്ലബ്ബാണ് ഓണത്തിന്റെ സന്ദേശം സമൂഹസദ്യയിലൂടെ പകര്‍ന്ന് നല്‍കിയത്.
യത്തീംഖാനയ്ക്ക് അകത്ത് സദ്യ കൊടുക്കാന്‍ മതപുരോഹിതന്‍ അനുവദിക്കുമോ എന്ന സന്ദേഹത്തിലാണ് ക്ലബ് പ്രവര്‍ത്തകര്‍ യത്തീംഖാനയില്‍ എത്തിയത്. എന്നാല്‍ യത്തീംഖാനയുടെ മേധവി സൈനുലാബ്ദീന്‍മൗലവി പൂര്‍ണ പിന്തുണയും നല്‍കി.
യത്തീംഖാനയുടെ അകത്തുതന്നെ പാചകവിദഗ്ധനായ ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ സദ്യവട്ടങ്ങള്‍ക്കുള്ള പാചകം തുടങ്ങി. മൗലവിയും കുട്ടികളും സര്‍ഗകൈരളിയുടെ പ്രവര്‍ത്തകര്‍ക്കും പാചകക്കാര്‍ക്കും ഒപ്പം സഹായവുമായി നിന്നു.
സദ്യയുണ്ണാന്‍ എം.എല്‍.എ. മാരായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, പാലോട് രവി എന്നിവരും ശാന്തിഗിരിയിലെ സ്വാമി നിര്‍മോഹാത്മയും ജനപ്രതിനിധികളായ എം.എസ്.രാജു, കലാകുമാരി, ബാലമുരളി, മണികണ്ഠന്‍, വസന്ത, സുധര്‍മിണി, കവി കുന്നുമംഗലം കൃഷ്ണന്‍ എന്നിവും എത്തിയിരുന്നു.

More Citizen News - Thiruvananthapuram