വിദേശമദ്യ വില്പന; ഒരാള്‍ അറസ്റ്റില്‍

Posted on: 28 Aug 2015പത്തരലക്ഷം രൂപയുടെ ഡോളറും പിടിച്ചെടുത്തു
നെയ്യാറ്റിന്‍കര:
വീടിലും കടയിലുമായി വിദേശനിര്‍മ്മിത മദ്യവില്പന നടത്തിയയാള്‍ അറസ്റ്റിലായി. അമരവിള, കളയിരിക്കുംവിളാകത്ത് പുത്തന്‍വീട്ടില്‍ ചെല്ലക്കുട്ടനെ (56) യാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് മൂന്നര ലക്ഷത്തോളം രൂപയും പത്തര ലക്ഷം രുപ മൂല്യം വരുന്ന ഡോളറും പിടിച്ചെടുത്തു.
അമരവിള, ഗണപതികോവില്‍ ജങ്ഷനിലെ ചെല്ലക്കുട്ടന്റെ തയ്യല്‍ മെഷീന്‍ കടയില്‍ നിന്നുമാണ് 18 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തത്. നെയ്യാറ്റിന്‍കര സി.ഐ. സി. ജോണിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിദേശമദ്യം പിടിച്ചെടുത്തത്. എയര്‍പോര്‍ട്ടില്‍ നിന്നും വിദേശത്തുനിന്നും എത്തുന്നവരില്‍നിന്ന് സംഘടിപ്പിക്കുന്ന മദ്യമാണ് വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളുടെ വിനിമയവും നടത്തിയതായി കണ്ടെത്തി.
പ്രതിയെയും തൊണ്ടി സാധനങ്ങളെയും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram