ആചാരപ്പെരുമയില്‍ വെള്ളായണിദേവിക്ക് ഓണപ്പാട്ട് പാടി കോടി ചാര്‍ത്തി

Posted on: 28 Aug 2015നേമം: വെള്ളായണി ദേവീക്ഷേത്രത്തില്‍ ഓണത്തോടനുബന്ധിച്ച് ഉത്രാടത്തിന് നടന്നുവരുന്ന ഓണക്കോടി ചാര്‍ത്തലും ഓണപ്പാട്ടും ആചാരം തെറ്റാതെ നടന്നു. എട്ട് ക്ഷേത്രസ്ഥാനിമാര്‍ നടത്തിവരാറുള്ള ആചാരപരമായ ചടങ്ങാണ് ഓണക്കോടി ചാര്‍ത്തല്‍. മഞ്ഞള്‍ മുക്കിയ നേര്യതില്‍ ശംഖ്, ശൂലം എന്നിവയുടെ ചിത്രം നൂലില്‍ നെയ്താണ് ദേവി വിഗ്രഹത്തില്‍ ചാര്‍ത്തുന്നത്. ദേവിനടയില്‍ കണിയാര്‍ സമുദായത്തില്‍പ്പെട്ട ചക്രപാണിയാണ് നന്തുണി മീട്ടി ഓണപ്പാട്ട് പാടിയത്. കെ.രാമചന്ദ്രന്‍നായര്‍, ശ്രീകണ്ഠന്‍നായര്‍, വിക്രമന്‍നായര്‍ വി. അജികുമാര്‍, വി.ഭുവനേന്ദ്രന്‍ നായര്‍, എന്‍.വി.രവീന്ദ്രന്‍, മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram