മുടിപ്പുര ദേവീക്ഷേത്രം

Posted on: 28 Aug 2015ആറ്റിങ്ങല്‍: ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഒഴിവുണ്ട്. അഭിമുഖം സപ്തംബര്‍ 3 ന് രാവിലെ 10 ന്.

കുടവൂര്‍:
മുട്ടുക്കോണം മുരിങ്ങമണ്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം തിരുവനന്തപുരം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വേണുഗോപാലന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. മുരളീധരന്‍നായര്‍, ഭാസി ശാന്തകുമാര്‍, ഗോപിനാഥന്‍നായര്‍, സായ്പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. കരയോഗത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിച്ചു. വീട്ടമ്മമാര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.

ആറ്റിങ്ങല്‍:
കെ. ടെറ്റ് പരീക്ഷയ്ക്ക് ആറ്റിങ്ങല്‍ ഡയറ്റില്‍ പരിശീലനം നല്‍കുന്നു. അഞ്ച് ദിവസമാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഡയറ്റുമായി ബന്ധപ്പെടണം.

ആറ്റിങ്ങല്‍:
വിളയില്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം 28 ന് പുന്നവിള ജങ്ഷനില്‍ നടക്കും. പൂക്കളമത്സരം, കലാകായിക മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.

ആറ്റിങ്ങല്‍:
കരിച്ചയില്‍ അമ്പലത്തുംവാതുക്കല്‍ മുടിപ്പുര ദേവീക്ഷേത്രത്തില്‍ 27 ന് അത്തപ്പൂക്കള മത്സരം നടക്കും. 28 ന് കുട്ടികളുടെ കലാപരിപാടികളും ഉറിയടി മത്സരവും ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram