ജി.കാര്‍ത്തികേയന്റെ പേരില്‍ സാഹിത്യപുരസ്‌കാരം

Posted on: 28 Aug 2015തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസോസിയേഷന്‍ റിക്രിയേഷന്‍ ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റിയായ സരസ്സ് ഏര്‍പ്പെടുത്തിയ സാംസ്‌കാരിക പുരസ്‌കാരത്തിന് അന്തരിച്ച സ്​പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേര് നല്‍കും.
ഇര്‍ഷാദ് എം.എസ്. അധ്യക്ഷതവഹിച്ച സരസ്സിന്റെ യോഗത്തില്‍ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ.മുസ്തഫ, ജനറല്‍ സെക്രട്ടറി സി.എസ്.ശരത്ചന്ദ്രന്‍, ടി.പി.വിജയകുമാര്‍, ജെ.ബെന്‍സി, ടി.ശ്രീകുമാര്‍, എ.ദിലീപ്ഖാന്‍, ബി.ബാലുമഹേന്ദ്ര, രഞ്ജന്‍ രാജ് ആര്‍.പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
സരസ്സിന്റെ ഭാരവാഹികളായി ഇര്‍ഷാദ് എം.എസ്. (പ്രസി.), രഞ്ജന്‍ രാജ് ആര്‍.പി. (സെക്ര.), പി.സി.സാബു (വൈ. പ്രസി.), സജീവ് പരിശവിള (ജോ. സെക്ര.), ബി.അജികുമാര്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram