കരമന-കളിയിക്കാവിള പാത വികസനത്തിന് പണം അനുവദിക്കണം - പി.കെ.കൃഷ്ണദാസ്‌

Posted on: 28 Aug 2015തിരുവനന്തപുരം: കരമന മുതല്‍ കളിയിക്കാവിള വരെയുള്ള ദേശീയപാതയുടെ പണി പൂര്‍ത്തിയാക്കാന്‍ വേണ്ട പണം അടിയന്തരമായി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി. മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കരമന-കളിയിക്കാവിള ദേശീയപാത വികസനം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ് പ്രാവച്ചമ്പലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ദേശീയപാതയുടെ വികസനത്തിനായുള്ള രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തി.
യോഗത്തില്‍ ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു അധ്യക്ഷനായി. കല്ലയം വിജയകുമാര്‍, തകിടി അപ്പുക്കുട്ടന്‍, കരമന ജയന്‍, വെങ്ങാനൂര്‍ ഗോപന്‍, ബിജു ബി.നായര്‍, ജി.പി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram