തൈക്കാട് കാരുണ്യ ഫാര്‍മസി ഉടന്‍ തുടങ്ങും - മന്ത്രി വി.എസ്.ശിവകുമാര്‍

Posted on: 28 Aug 2015തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തൈക്കാട് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സ്-റേ സംവിധാനവും പുനരാരംഭിച്ച മെഡിക്കല്‍ ഒ.പി. വിഭാഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപത് ലക്ഷംരൂപ വിനിയോഗിച്ചാണ് ഡിജിറ്റല്‍ എക്‌സ്-റേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൗണ്‍സിലര്‍ ജി.മാധവദാസ് അധ്യക്ഷനായി. പി.ഹര്‍ഷന്‍, ആര്‍.ഹരികുമാര്‍, അഡീഷണല്‍ ഡി.എം.ഒ. ഡോ. അമ്പിളി കമലന്‍, ഡി.പി.എം. ഡോ. ബി.ഉണ്ണിക്കൃഷ്ണന്‍, ഡോ. എല്‍.ടി.സരിതകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram