കരയോഗ വാര്‍ഷിക പൊതുയോഗം

Posted on: 28 Aug 2015കല്ലമ്പലം : 5575-ാം നമ്പര്‍ ശ്രീഭഗവതി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ വൈസ് പ്രസിഡന്റ് ജി.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചനിയന്‍ അധ്യക്ഷനായി. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. പി.ദീപുവിനെയും യുവ ഡോക്ടര്‍മാരായ ഡോ. ശരത് ടി.നായര്‍, ഡോ. ചിന്തു കൃഷ്ണനെയും ആദരിച്ചു. ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. തുടര്‍ന്ന് ഓണക്കിറ്റ് വിതരണവും നടന്നു. മോഹനന്‍ പിള്ള, സുന്ദരേശക്കുറുപ്പ്, ശശീന്ദ്രക്കുറുപ്പ്, ബിന്ദു സുനില്‍, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram