കരമന-കളിയിക്കാവിള: പുതുക്കിയ വിലയോട് സഹകരിക്കണം -ആക്ഷന്‍ കൗണ്‍സില്‍

Posted on: 28 Aug 2015തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെ സ്ഥലമെടുക്കുന്നതിന് നേരത്തെ നിശ്ചയിച്ചതിലും ഒരു ലക്ഷം കൂട്ടി നിശ്ചയിക്കാനുള്ള ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി തീരുമാനത്തെ ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു.
നഷ്ടപരിഹാരത്തുക അന്തിമമായി പുതുക്കി നിശ്ചയിച്ചതിനാല്‍ ഭൂവുടമകളും, കെട്ടിട ഉടമകളും ഇതിനോട് സഹകരിക്കുകയും, പാതവികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും വേണം. കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ.എസ്.മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ എസ്.കെ.ജയകുമാര്‍, മണ്ണാങ്കല്‍ രാമചന്ദ്രന്‍, എസ്.എസ്.ലളിത്, നേമം ജബ്ബാര്‍, അനുപമ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram