തിരുെനല്ലിയൂരിന്റെ കൂട്ടായ്മ; ഉത്രാടസദ്യ നാടൊരുമിച്ച്

Posted on: 28 Aug 2015പേയാട്: ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ വീടുകളില്‍നിന്ന് വിഭവങ്ങളെത്തിച്ച് തിരുനെല്ലിയൂരില്‍ നാടൊരുമിച്ച് ഉത്രാടസദ്യയുണ്ടു. അന്‍പതോളം വീട്ടുകാര്‍ സദ്യയൊരുക്കുന്നതില്‍ പങ്കാളികളായി. സമീപവാസികളെക്കൂടി ക്ഷണിച്ച് ഓണസദ്യ അവര്‍ കെങ്കേമമാക്കി. വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനിതകുമാരി, സി.പി.എം. നേതാവ് സുധാകരന്‍നായര്‍, ബി.ജെ.പി. നേതാവ് സുധീഷ് എന്നിവരും നാട്ടുകാരുടെകൂടെ സദ്യയുണ്ടു. തിരുനെല്ലിയൂര്‍ ക്ഷേത്ര സെക്രട്ടറി സുരേഷ്ബാബുവും സുഹൃത്ത് വിനോദ്ചന്ദ്രനുമായിരുന്നു ഉത്രാടസദ്യയുടെ സംഘാടകര്‍.

More Citizen News - Thiruvananthapuram