ബിനുവിന്റെ തോട്ടത്തില്‍ വെള്ളരിക്കൃഷിയില്‍ നൂറുമേനി

Posted on: 28 Aug 2015കാഞ്ഞിരംകുളം: വിഷപ്പച്ചക്കറിയെ വെല്ലുവിളിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്റെ വെള്ളരിക്കൃഷി. കോട്ടുകാല്‍ കൊല്ലകോണം ഇടത്തുങ്ങല്‍ മൂലയില്‍ വീട്ടില്‍ ബിനുവാണ് തന്റെ മണ്ണില്‍ വെള്ളരി വിളയിച്ചത്. ആദ്യം കൗതുകത്തിനാണ് തുടങ്ങിയത്. വിളവ് കണ്ടതോടെ കൃഷി ആവേശമായി- ബിനു പറയുന്നു. പിന്നെ ജോലികഴിഞ്ഞാല്‍ നേരെ കൃഷിയിടത്തിലേക്കായി പോക്ക്. വീട്ടുകാരെയും ഒപ്പം കൂട്ടും.
വീട്ടിലെ ആവശ്യത്തിന് തുടങ്ങിയ കൃഷി ഇപ്പോള്‍ വിപണിയിലേക്കും എത്തിയിരിക്കുന്നു. ജൈവവളം മാത്രം ഉപയോഗിക്കുന്നതിനാല്‍ ആവശ്യക്കാരും ഏറെയാണ്. വെള്ളരിയില്‍ വിജയം കണ്ടപ്പോള്‍ മറ്റു കൃഷിയിേലക്കും തിരിഞ്ഞു. പാവല്‍, പടവലം, പയര്‍ തുടങ്ങിയവയ്ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്.

More Citizen News - Thiruvananthapuram