കുമിളി ശ്രീകൃഷ്ണസ്വാമിക്ഷേത്ര അഷ്ടമിരോഹിണി ഉത്സവം ഇന്നുമുതല്‍

Posted on: 28 Aug 2015നെയ്യാറ്റിന്‍കര: തിരുപുറം കുമിളി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര അഷ്ടമിരോഹിണി ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 28 മുതല്‍ സപ്തംബര്‍ 5 വരെ നടക്കും. സപ്തംബര്‍ 5ന് പൊങ്കാലയും ലക്ഷദീപം തെളിയിക്കലും നടക്കും.
28ന് രാവിലെ 7ന് വിളംബര വാഹന ഘോഷയാത്ര, വൈകീട്ട് 5ന് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കവും സാംസ്‌കാരിക സമ്മേളനവും. 29ന് രാവിലെ 6.30ന് വിഷ്ണുസഹസ്രനാമജപം, രാത്രി 7ന് നാമജപം.
30ന് രാവിലെ 9ന് കലശപൂജ, രാത്രി 7ന് ഭഗവതിസേവ. 31ന് രാവിലെ 8.30ന് കലശപൂജ, ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്. സപ്തംബര്‍ 1ന് രാവിലെ 6.30ന് ഉഷഃപൂജ, 11.30ന് പ്രഭാഷണം, രാത്രി 7ന് നാമജപം.
2ന് രാവിലെ 9ന് കലശപൂജ, വൈകീട്ട് 5ന് ഐശ്വര്യപൂജ, രാത്രി 7.30ന് പുഷ്പാഭിഷേകം. 3ന് രാവിലെ 10.30ന് നാഗര്‍ പൂജ, വൈകീട്ട് 6ന് ലളിതാസഹസ്രനാമജപം.
4ന് രാവിലെ 7ന് ഭാഗവത പാരായണം, 11ന് ശുകപൂജ, ഉച്ചയ്ക്ക് 3ന് സ്‌നാന ഘോഷയാത്ര. 5ന് രാവിലെ 7ന് പൊങ്കാല, 7.30ന് സംഗീതസദസ്സ്, വൈകീട്ട് 6.15ന് ലക്ഷദീപം തെളിയിക്കല്‍, രാത്രി 11.45ന് പിറവിപൂജ.

More Citizen News - Thiruvananthapuram