ഗണേശോത്സവം സമാപിച്ചു

Posted on: 28 Aug 2015തിരുവനന്തപുരം: ശിവസേനയുടെയും നെയ്യാറ്റിന്‍കര മണ്ഡലം സ്വാഗതസംഘം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഗണേശോത്സവത്തിന് സമാപനം കുറിച്ച് ആരംഭിച്ച ഘോഷയാത്ര 25ന് വൈകീട്ട് 4 മണിക്ക് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ശബരിനാഥ് രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
നഗരസഭ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍, ആറാലുംമൂട് ജിനു, തിരുമംഗലം സന്തോഷ്, അഡ്വ. ഇരുമ്പില്‍ വിജയന്‍, കൂട്ടപ്പന നാരയണറാവു, ഡോ. എന്‍.പി.സജികുമാര്‍, മഞ്ചന്തല സുരേഷ്, അവണാകുഴി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ പൂജാകേന്ദ്രങ്ങളില്‍ പൂജ നടത്തി ഗണേശവിഗ്രഹങ്ങള്‍ വൈകീട്ട് 8ന് ശംഖുംമുഖം ആറാട്ടുകടവില്‍ നിമജ്ജനം ചെയ്തു.

More Citizen News - Thiruvananthapuram