ജില്ലയില്‍ ഹിന്ദുക്കള്‍ 66.45 ശതമാനം, ക്രിസ്ത്യാനി 19.1, മുസ്ലിം 13.71

Posted on: 28 Aug 2015മതം വെളിപ്പെടുത്താത്തവര്‍ 22019


തിരുവനന്തപുരം:
2011ലെ സെന്‍സസ് അനുസരിച്ച് ജില്ലയില്‍ ഹിന്ദുക്കള്‍ 66.45 ശതമാനം. രണ്ടാംസ്ഥാനത്ത് ക്രിസ്ത്യാനികളാണ്-19.1 ശതമാനം. ജനസംഖ്യയില്‍ 13.71 ശതമാനമാണ് മുസ്ലിങ്ങള്‍. കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരാണ് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കുകള്‍ പുറത്തുവിട്ടത്.
തിരുവനന്തപുരം ജില്ലയില്‍ ആകെ ജനസംഖ്യ 3301427 ആണ്. ഇതില്‍ 2194057 പേര്‍ ഹിന്ദുക്കളാണ്. 630573 പേര്‍ ക്രിസ്ത്യാനികളുമാണ്. മുസ്ലിങ്ങള്‍ 452915 പേരാണ്. സിഖ് മതത്തില്‍പ്പെട്ട 404 പേരും ബുദ്ധമതത്തിലുള്ള 301 പേരും 76 ജൈനരും തലസ്ഥാന ജില്ലയിലുണ്ട്.
തരംതിരിച്ചിട്ടില്ലാത്ത മറ്റ് വിഭാഗങ്ങളില്‍ 1082 പേരാണ്. 22019 പേര്‍ മതം വെളിപ്പെടുത്തിയിട്ടില്ല.
ജില്ലയിലെ 1529831 വരുന്ന ഗ്രാമീണ ജനസംഖ്യയില്‍ 948591 പേര്‍ ഹിന്ദുക്കളും 238075 പേര്‍ മുസ്ലിങ്ങളും 332391 പേര്‍ ക്രിസ്ത്യാനികളുമാണ്.
ജില്ലയിലെ നഗര ജനസംഖ്യ 1771596 ആണ്. ഹിന്ദുക്കള്‍-1245466. മുസ്ലിം-214840. ക്രിസ്ത്യന്‍-298182.
ജില്ല, താലൂക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍, സെന്‍സസ് ടൗണുകള്‍ എന്നിവയിലെ മതാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗരസ്വഭാവമുള്ള പ്രദേശങ്ങളെയാണ് സെന്‍സസ് ടൗണുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അയ്യായിരത്തിലധികം ജനസംഖ്യയുള്ളതും ഒരു ചതുരശ്ര കിലോമീറ്ററില്‍ 400 പേരെങ്കിലും വസിക്കുന്നതുമാണ് ഈ പ്രദേശങ്ങള്‍. ഇവിടങ്ങളിലെ പുരുഷന്മാരായ തൊഴിലാളികളില്‍ 75 ശതമാനമെങ്കിലും കാര്‍ഷികേതര തൊഴിലുകള്‍ ചെയ്യുന്നവരുമായിരിക്കണം. ഇത്തരത്തിലുള്ള 26 സെന്‍സസ് ടൗണുകളിലെ കണക്കാണ് തിരുവനന്തപുരം ജില്ലയില്‍നിന്ന് സെന്‍സസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചില സ്ഥലങ്ങളിലെ കണക്ക് അവിശ്വസനീയമായി തോന്നാം. എന്നാല്‍ സെന്‍സസ് വിവരങ്ങള്‍ അപ്പടി ചേര്‍ക്കുകയാണ് ഈ വാര്‍ത്തയില്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം കോര്‍പ്പറേഷനും ഔട്ട്‌ഗ്രോത്തും ചേര്‍ന്ന പ്രദേശം-കോര്‍പ്പറേഷന് പുറത്ത് നഗരസ്വഭാവമുള്ള റെയില്‍വേ കോളനി, യൂണിവേഴ്‌സിറ്റി കാമ്പസ് തുടങ്ങിയവയാണ് ഔട്ട്‌ഗ്രോത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആകെ ജനസംഖ്യ-788271. ഹിന്ദു-540010. മുസ്ലിം-108525. ക്രിസ്ത്യന്‍-132324. സിഖ്-175. ബുദ്ധിസ്റ്റ്-72. മറ്റ് മതസ്ഥര്‍-454. മതം വെളിപ്പെടുത്താത്തവര്‍-6678.
താലൂക്കുകള്‍: ആകെ ജനസംഖ്യ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്ന ക്രമത്തില്‍.
ചിറയിന്‍കീഴ്-634270, 480483, 130504, 21316.
നെടുമങ്ങാട്-645326, 430955, 119127, 89079.
തിരുവനന്തപുരം-1140845, 796349, 150006, 184819.
നെയ്യാറ്റിന്‍കര-880986, 486270, 53278, 335359.
കാട്ടാക്കട പുതിയ താലൂക്കായതിനാല്‍ 2011ലെ സെന്‍സസില്‍ ഉള്‍പ്പെട്ടിട്ടില്ല.
മുനിസിപ്പാലിറ്റികള്‍: ആകെ ജനസംഖ്യ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്ന ക്രമത്തില്‍.
വര്‍ക്കല-40048, 28273, 11562, 144
ആറ്റിങ്ങല്‍-37346, 32219, 4615, 438
നെടുമങ്ങാട്-60161, 42306, 10668, 6996
നെയ്യാറ്റിന്‍കര-70850, 42736, 5035, 21838
സെന്‍സസ് ടൗണുകള്‍:
ആകെ ജനസംഖ്യ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്ന ക്രമത്തില്‍
ആലംകോട്-14762, 10073, 4613, 36
കീഴാറ്റിങ്ങല്‍-15185, 12426, 2702, 35
വക്കം-19267, 15453, 3591, 155
കിഴുവിലം, കൂന്തള്ളൂര്‍-30770, 24441, 6148, 73
എടക്കോട്-12994, 10629, 2201, 38
അഴൂര്‍-27390, 22097, 5040, 53
വട്ടപ്പാറ-27140, 19302, 534, 7177
കരകുളം-29624, 22302, 3175, 3949
വെയിലൂര്‍-22816, 17098, 4306, 1315
പള്ളിപ്പുറം-22512, 12095, 9380, 530
അയിരൂപ്പാറ-23113, 17631, 2971, 2415
ഉളിയാഴ്ത്തുറ-28230, 23389, 1416, 3336
ശ്രീകാര്യം-23528, 18485, 1785, 3211
കുടപ്പനക്കുന്ന്-41583, 30670, 1412, 9353
വട്ടിയൂര്‍ക്കാവ്-47187, 36595, 3573, 6417
കല്ലിയൂര്‍-40816, 33197, 1250, 6249
വെങ്ങാനൂര്‍-35963, 27116, 1349, 7355
വിളപ്പില്‍-36212, 24724, 2775, 8467
കുളത്തുമ്മല്‍-40448, 22308, 4044, 13840
മലയിന്‍കീഴ്-37350, 29163, 464, 7573
വിളവൂര്‍ക്കല്‍-31761, 23865, 472, 7324
പള്ളിച്ചല്‍-53861, 41758, 4963, 7015
അതിയന്നൂര്‍-40712, 30611, 1745, 8224
കാഞ്ഞിരംകുളം-19902, 8199, 87, 11594
പരശുവയ്ക്കല്‍-17698, 9270, 1126, 7243
പാറശാല-34096, 17025, 3313, 13465
തിരുവനന്തപുരം
ആകെ ജനസംഖ്യ - 3301427
ഹിന്ദു - 2194057 (66.45%)
ക്രിസ്ത്യന്‍ - 630573 (19.1%)
മുസ്ലിം - 452915
സിഖ് - 404
ബുദ്ധമതം - 301
ജൈനര്‍ - 76
മറ്റ് വിഭാഗങ്ങള്‍ - 1082
മതം വെളിപ്പെടുത്താത്തവര്‍ - 22019

More Citizen News - Thiruvananthapuram