പൊയ്കയില്‍ ശ്രീകുമാരഗുരുവിന്റെ ജന്മദിനം ആഘോഷിച്ചു

Posted on: 28 Aug 2015ബാലരാമപുരം: നെല്ലിവിള, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം 30ന് തുടങ്ങും. രാവിലെ 5.30ന് ഗണപതിഹോമം, 6.45ന് കൊടിയേറ്റ്, വൈകീട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം, 6.45ന് ഭജന.
31ന് രാത്രി 8.30ന് ഭക്തിഗാനസുധ. ഒന്നിന് രാത്രി 8.30ന്‌ െമഗാഹിറ്റ് ഡാന്‍സ്. രണ്ടിന് വൈകുന്നേരം 5.30ന് മതപ്രഭാഷണം. മൂന്നിന് രാത്രി എട്ടിന് സംഗീതക്കച്ചേരി. നാലിന് വൈകുന്നേരം 5.30ന് മതപ്രഭാഷണം, രാത്രി 8.30ന് ഡാന്‍സ്. അഞ്ചിന് രാവിലെ 8.30ന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 2.30ന് സാംസ്‌കാരിക ഘോഷയാത്ര, തുടര്‍ന്ന് ഉറിയടി.
സമാപനദിവസമായ ആറിന് വൈകുന്നേരം 5.45ന് ആറാട്ട്. ഉത്സവ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12ന് അന്നദാനം ഉണ്ടായിരിക്കും.

ബാലരാമപുരം:
കേരള കാത്തലിക് യൂത്ത്മൂവ്‌മെന്റ് ബാലരാമപുരം ഫൊറോനയുടെ ഓണാഘോഷം ഇടയ്‌ക്കോട് ഉണ്ണിമിശിഹാ ദേവാലയത്തില്‍ നടന്നു. നെയ്യാറ്റിന്‍കര രൂപതാ മോണ്‍സിജെര്‍ ഫാദര്‍ ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദര്‍ ജെയിംസ് അധ്യക്ഷനായി. ഫാദര്‍ ടിബിന്‍, സജീവ് ദാസ്, അഖില്‍, അരുണ്‍തോമസ്, വിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂക്കളമത്സരം, ഓണക്കളികള്‍, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.

ബാലരാമപുരം:
നന്നംകുഴി പ്രത്യക്ഷ രക്ഷാ ദൈവ സഭ പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ ജന്മദിനം ആഘോഷിച്ചു. പി.ആര്‍.ഡി.എസ്. മുന്‍ജനറല്‍ സെക്രട്ടറി കെ.ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.രവീന്ദ്രകുമാര്‍ അധ്യക്ഷനായി. ബി.ബേബി, എ.ചന്ദ്രന്‍, അഖില്‍ ചന്ദ്രന്‍, സി.പി.അരുണ്‍, ജെ.ആര്‍.ദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഗീതാരാധന, ഓണക്കിറ്റ് വിതരണം, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.

More Citizen News - Thiruvananthapuram