ഓണാഘോഷത്തിന് ഒരുക്കങ്ങളുമായി നാടും നഗരവും

Posted on: 27 Aug 2015നെടുമങ്ങാട്: മലയാളിയുടെ മനസ്സില്‍ ഏഴുവര്‍ണങ്ങളുടെ സ്വപ്‌നം നല്‍കുന്ന തിരുവോണാഘോഷത്തിന് പകിട്ടേകാന്‍ നാടും നഗരവും ഉണര്‍ന്നു കഴിഞ്ഞു. താലൂക്കിന്റെ മുക്കിലും മൂലയിലുമുള്ള ഗ്രാമങ്ങളില്‍ ഓണാഘോഷത്തിന് വിവിധങ്ങളായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

കേരള ആര്‍ട്‌സ്
ഉഴമലയ്ക്കല്‍:
പരുത്തിക്കുഴി കേരള ആര്‍ട്‌സ് ക്ലബ്ബ് വീട്ടുമുറ്റത്തൊരു പൂക്കളമൊരുക്കിയാണ് അത്തം മുതല്‍ ആഘോഷിക്കുന്നത്. 28ന് രാവിലെ 6ന് പൂക്കളമൊരുക്കല്‍, 9ന് നാടന്‍ പന്തുകളി മത്സരം, സ്ത്രീകളുടെ വടംവലി മത്സരം, സൗഹൃദ വടംവലി മത്സരം, വൈകുന്നേരം 6ന് സമ്മാനദാനം, 7ന് പായസസദ്യ.

വെളിയന്നൂര്‍ രഞ്ജന്‍ തിേയറ്റേഴ്‌സ്
നെടുമങ്ങാട്:
വെളിയന്നൂര്‍ രഞ്ജന്‍ തിയേറ്റേഴ്‌സ് വാര്‍ഷികവും ഓണാഘോഷവും 28, 29 തീയതികളില്‍ നടക്കും. 28ന് രാവിലെ 10ന് കായിക മത്സരങ്ങള്‍, വൈകുേന്നരം 4ന് അത്തപ്പൂക്കള മത്സരം, 5ന് വടംവലി മത്സരം, 6ന് ശോഭായാത്ര, 7ന് ഓണപ്പാട്ടുകള്‍. 29ന് രാവില 10ന് കലാമത്സരങ്ങള്‍, വൈകീട്ട് 6ന് സാംസ്‌കാരിക സമ്മേളനം, 7ന് കലാപരിപാടികള്‍.

വെള്ളാഞ്ചിറ റസിഡന്റ്‌സ് അസോസിയേഷന്‍
പനവൂര്‍:
വെള്ളാഞ്ചിറ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം 28ന് നടക്കും. രാവിലെ 8.30ന് അത്തപ്പൂക്കളമിളക്കല്‍, 9ന് കായിക മത്സരങ്ങള്‍, 2ന് കലാമത്സരങ്ങള്‍, വടംവലി, 3ന് കമുകില്‍കയറ്റ മത്സരം , 5ന് സാംസ്‌കാരിക സമ്മേളനം.

കോതകുളങ്ങര നവചേതന തിയേറ്റേഴ്‌സ്
നെടുമങ്ങാട്:
പനയമുട്ടം കോതകുളങ്ങര നവചേതന തിയേറ്റേഴ്‌സ് വാര്‍ഷികവും ഓണാഘോഷവും 28 മുതല്‍ 30 വരെ തീയതികളില്‍ നടക്കും. 28ന് രാവിലെ 8.30ന് കായിക മത്സരങ്ങള്‍, 3.30ന് വടംവലി മത്സരം. 29ന് രാവിലെ 8ന് കലാമത്സരങ്ങള്‍, 3.30ന് ഓണപ്പായസ പാചക മത്സരം, 6ന് ബോധവത്കരണ പരിപാടി, 7ന് മെഗാഷോ ഓണനിലാവ്. 30ന് ഉച്ചയ്ക്ക് 2 മുതല്‍ ക്വിസ് മത്സരം, വൈകീട്ട് 5ന് സാംസ്‌കാരിക സന്ധ്യ, 7.30ന് ഗാനമേള.

പേരയം നന്മ സാംസ്‌കാരിക വേദി
പേരയം:
പേരയം നന്മ സാംസ്‌കാരിക വേദി വാര്‍ഷിക സമാപനവും ഓണാഘോഷവും 28ന് സമാപിക്കും. 28ന് രാവിലെ 9ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാ കായിക മത്സരങ്ങള്‍, 5ന് സാംസ്‌കാരിക സമ്മേളനവും മെരിറ്റ് ഈവനിങ്ങും.

ചുള്ളാളം ശ്രീചിത്തിര ആര്‍ട്‌സ്
ചുള്ളാളം:
ചുള്ളാളം ശ്രീചിത്തിര ആര്‍ട്‌സ് ഓണാഘോഷവും രജതജൂബിലിയും 27 മുതല്‍ 29 വരെ തീയതികളില്‍ നടത്തും. 27ന് രാവിലെ 8.30ന് അത്തപ്പൂക്കള മത്സരം, 3ന് ഓണവിളംബര ബൈക്ക് റാലി, കാരംസ് മത്സരം. 28ന് രാവിലെ 10ന് ക്വിസ് മത്സരം, 12ന് വിവിധ വിനോദ മത്സരങ്ങള്‍, വടംവലി മത്സരം, 4ന് വിതുര സനല്‍ രാജിന്റെ പാമ്പുകളുടെ വിശേഷം. 29ന് രാവിലെ 9 ന് കബഡി മത്സരം, 2ന് ബൈക്ക് സ്ലോറേസ്, 3ന് കലമടി മത്സരം, 5ന് സാംസ്‌കാരിക സമ്മേളനം, 7ന് നാടന്‍പാട്ട്.

കാരുണ്യ റസിഡന്റ്‌സ് അസോസിയേഷന്‍
നെടുമങ്ങാട്:
നാഗച്ചേരി കല്ലടക്കുന്ന് കാരുണ്യ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷവും 27, 28 തീയതികളില്‍ നടക്കും. 27ന് രാവിലെ 11ന് ചിത്രരചന, 3ന് വാര്‍ഷിക പൊതുയോഗം. 28ന് രാവിലെ 10ന് വിനോദ മത്സരങ്ങള്‍, 6ന് പൊതുയോഗം, 7.30ന് വിവിധ കലാപരിപാടികള്‍.

More Citizen News - Thiruvananthapuram