നാടെങ്ങും ഓണാഘോഷം

Posted on: 27 Aug 2015വര്‍ക്കല: തിരുവോണത്തിന് ഒരുനാള്‍ ശേഷിക്കെ, നാടും നഗരവും ഓണത്തിമിര്‍പ്പില്‍. വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷം നടന്നു. ജലഅതോറിറ്റി വര്‍ക്കല ഓഫീസില്‍ നടന്ന ഓണാഘോഷം ശിവഗിരിമഠത്തിലെ സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഓണപ്പാട്ടും ഓര്‍മ്മപുതുക്കലുമായിട്ടായിരുന്നു എസ്.എന്‍.ഡി.പി. ശിവഗിരി യൂണിയന്റെ ഓണാഘോഷം. വര്‍ക്കല എസ്.എന്‍. കോളേജ് അങ്കണത്തില്‍ ഓണാഘോഷം യൂണിയന്‍ പ്രസിഡന്റ് കല്ലമ്പലം നകുലന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രതിനിധികള്‍ക്ക് യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം. ഓണക്കോടി വിതരണം ചെയ്തു. ഓണസദ്യയുമുണ്ടായിരുന്നു. കടയ്ക്കാവൂര്‍ എസ്.എന്‍.വി. ഗവ. എച്ച്.എസ്.എസ്സില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കാക്കാരിശ്ശിനാടകം അവതരിപ്പിച്ചു. സ്‌കൂളിലാരംഭിച്ച സാധകം നാടകപരിശീലനക്കളരിയുടെ ഉദ്ഘാടനം കഥകളിയാചാര്യന്‍ കലാമണ്ഡലം സുദേവന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ബാബുക്കുട്ടന്‍ ആധ്യക്ഷ്യം വഹിച്ചു. കുട്ടികള്‍ക്ക് ഓണക്കോടിയും സമ്മാനവും നല്‍കി.
ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രം സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും അത്തപ്പൂക്കളമത്സരവും നടത്തി. വര്‍ക്കല കഹാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിര്‍ധനരോഗികള്‍ക്ക് സ്റ്റാഫ് കൗണ്‍സില്‍ വാങ്ങിനല്‍കിയ ഓണക്കോടികളും കാന്‍സര്‍ രോഗികള്‍ക്കായി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സമാഹരിച്ച പതിനായിരും രൂപയും അദ്ദേഹം വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ശശീന്ദ്ര ആധ്യക്ഷ്യം വഹിച്ചു. വര്‍ക്കല പോലീസ് സ്റ്റേഷനിലെ ഓണാഘോഷം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍.പ്രതാപന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വടശ്ശേരിക്കോണം വിളയില്‍ ഭദ്രകാളിക്ഷേത്രത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് തിരുവാതിരകളിയും കലാമത്സരങ്ങളും നടന്നു. വര്‍ക്കല ബ്ലോക്ക് പ്രസിഡന്റ് വി.റീന സമ്മാനദാനം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ബി.ജോഷിബാസു ആധ്യക്ഷ്യം വഹിച്ചു. ചെറുന്നിയൂര്‍ സര്‍വീസ് സഹകരണബാങ്കിലെ ഓണാഘോഷം ബാങ്ക് പ്രസിഡന്റ് എം.ജോസഫ് പെരേര ഉദ്ഘാടനം ചെയ്തു. അയിരൂര്‍ വില്ലേജ് സര്‍വീസ് സഹകരണബാങ്ക് ചാവര്‍കോട് ബ്രാഞ്ച്, അയിരൂര്‍ എന്‍ഡവര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്‌സലന്‍സ് എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കളമൊരുക്കി.


63

വര്‍ക്കല:
പേരേറ്റില്‍ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലയുടെ വാര്‍ഷികവും ഓണാഘോഷവും 27, 28, 29 തീയതികളില്‍ നടക്കും. 27ന് 9.30ന് കാരംസ്, ചെസ്, സാഹിത്യമത്സരങ്ങള്‍. 28ന് രാവിലെ 8 മുതല്‍ അത്തപ്പൂക്കളമത്സരം, 10ന് കായികമത്സരങ്ങള്‍, 4.30ന് കലാമത്സരങ്ങള്‍, രാത്രി 7ന് കുട്ടികളുടെ സമ്മേളനം, 7.30ന് സിനിമാ േെറക്കാഡ് ഡാന്‍സ് മത്സരം, 8.30ന് ഡാന്‍സ് ആന്‍ഡ് മ്യൂസിക്. 29ന് 9.30 മുതല്‍ കലാകായികമത്സരങ്ങള്‍, രാത്രി 7ന് സമാപനസമ്മേളനവും മെരിറ്റ് അവാര്‍ഡ് വിതരണവും, 8.30ന് ഡിജിറ്റല്‍ വീഡിയോ പ്രദര്‍ശനം.
വര്‍ക്കല: കണ്ണംബ ചാലുവിള ദേശബന്ധു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികവും ഓണാഘോഷവും തുടങ്ങി. 30 വരെ നടക്കും. 28ന് 2.30 മുതല്‍ കലാമത്സരങ്ങള്‍, 4ന് വടംവലി മത്സരം, വൈകീട്ട് 6.30ന് സിനിമാറ്റിക് ഡാന്‍സ് മത്സരം. 29ന് വൈകീട്ട് 6ന് ഏകാങ്കനാടകമത്സരം. 30ന് 4ന് സാംസ്‌കാരികസമ്മേളനവും സമ്മാനദാനവും. രാത്രി 7ന് ഓണവിസ്മയം.

More Citizen News - Thiruvananthapuram