പാലിയേറ്റീവ് അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം

Posted on: 27 Aug 2015



മംഗലപുരം: മംഗലപുരം ഗ്രാാമപ്പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം നടന്നു. സ്​പര്‍ജന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഡ്വ. എസ്.ഹാഷിം അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.കവിത, പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീസ പൂക്കുഞ്ഞ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ബി.പത്മകുമാര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram