ഉല്‍സവബത്ത 1200 രൂപ കൊണ്ട് ബോണക്കാട്ടുകാര്‍ക്ക് പരിമിതികളുടെ ഓണം

Posted on: 27 Aug 2015വിതുര: ബോണക്കാട്ടുകാരുടെ ഇത്തവണത്തെ ഓണം 1200 രൂപ കൊണ്ട്. അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഉല്‍സവബത്തയായ 1200 രൂപ ഇവിടത്തെ തൊഴിലാളികള്‍ക്ക് ബുധനാഴ്ച ലഭിച്ചു.
യഥാര്‍ത്ഥത്തില്‍ ബോണക്കാട് തോട്ടം അടഞ്ഞുകിടക്കുകയല്ല. ഉടമ മുങ്ങിയതിനാല്‍ തൊഴിലാളികള്‍തന്നെ ഭാഗികമായി ആദായമെടുക്കുകയാണ്. പക്ഷേ അത് അവരുടെ പട്ടിണി മാറ്റാന്‍ പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ ഉല്‍സവബത്തയ്ക്ക് ബോണക്കാടിനെയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ശബരീനാഥന്‍ എം.എല്‍.എ. പറഞ്ഞു. തൊഴില്‍വകുപ്പധികൃതരുടെ സാന്നിധ്യത്തില്‍ അദ്ദേഹം തുക വിതരണം ചെയ്തു.
അതേസമയം ഉല്‍സവ സമയങ്ങളില്‍ മാത്രം തങ്ങളെ ഓര്‍ക്കുന്ന പതിവ് മാറ്റി തൊഴില്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ബോണക്കാട്ടെ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തോട്ടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ നടപടികള്‍ തുടരണമെന്നാണ് ഇവരുടെ ആവശ്യം.

More Citizen News - Thiruvananthapuram