കെ.ഇ.മാമ്മന് ഓണക്കോടിയുമായി കെ.പി.സി.സി. വിചാര്‍ വിഭാഗ്‌

Posted on: 27 Aug 2015തിരുവനന്തപുരം: 92 ന്റെ നിറവിലെത്തി നില്‍ക്കുന്ന സ്വാതന്ത്ര്യസമര സേനാനി കെ.ഇ.മാമ്മന് കെ.പി.സി.സി. വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ ഓണക്കോടി സമ്മാനിച്ചു. വിചാര്‍ വിഭാഗിന്റെ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫ. നെടുമുടി ഹരികുമാറും ജില്ലാ ചെയര്‍മാന്‍ കെ.ജി.ബാബുരാജുമാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.
വര്‍ധിച്ച് വരുന്ന അഴിമതി തുടച്ചുനീക്കാനും ദുഷിപ്പുകളെ നിര്‍മാര്‍ജനം ചെയ്യാനും കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുക്കണമെന്ന് ഓണസന്ദേശമായി കെ.ഇ.മാമ്മന്‍ പറഞ്ഞു.
കെ.ഇ.മാമ്മന് ഖാദി മുണ്ടുകളും ഷര്‍ട്ടും ഓണക്കോടിയായി സമര്‍പ്പിച്ചു. അദ്ദേഹത്തെ ഷാളും ഗാന്ധി തൊപ്പിയും അണിയിച്ചു. പാല്‍പായസവും നല്‍കി. ചടങ്ങില്‍ മുത്തുസ്വാമി, വി.എസ്.ജഗന്നാഥന്‍, അജിത്ത് പാവംകോട്, തെങ്ങിന്‍കോട് ശശി, ശശിധരന്‍ നായര്‍, ടി.ശശികുമാര്‍, എസ്.സനല്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

More Citizen News - Thiruvananthapuram