ഓണസദ്യയോടെ നെടുമങ്ങാട് ഓണം വാരാഘോഷത്തിന് തുടക്കമായി

Posted on: 27 Aug 2015നെടുമങ്ങാട്: ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന കോയിക്കല്‍ ഓണം വാരാഘോഷത്തിന് അത്തപ്പൂക്കള മത്സരത്തോടെയും ഓണസദ്യയോടെയും പ്രൗഢഗംഭീരമായ തുടക്കം. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വാശിയേറിയ അത്തപ്പൂക്കള മത്സരത്തില്‍ നെടുമങ്ങാട് ഭാരത് ഏവിയേഷന്‍ അക്കാദമി ഒന്നാം സ്ഥാനവും വ്യാപാരി വ്യവസായി ഏകോപനസമിതി രണ്ടാം സ്ഥാനവും നെടുമങ്ങാട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഓണപ്പാട്ട്, നാടന്‍പാട്ട്, ചിത്രരചന എന്നിവയിലും മത്സരങ്ങള്‍ നടന്നു .
27ന് വൈകുന്നേരം 5ന് ചെണ്ടമേളം, 6.30ന് മാജിക് ഷോ, 7ന് റവന്യൂ ടവ്വര്‍ അങ്കണത്തില്‍ സൗപര്‍ണികയുടെ നാടകം എന്നിവ നടക്കും.

More Citizen News - Thiruvananthapuram