ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

Posted on: 27 Aug 2015കഴക്കൂട്ടം: കഴക്കൂട്ടം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന അന്തസ്സംസ്ഥാന പെണ്‍വാണിഭത്തിലെ സംഘത്തലവന്‍ അറസ്റ്റിലായി. പത്തനംതിട്ട ജില്ലയിലെ കുഴിക്കാട്ട് പുത്തന്‍വീട്ടില്‍ ചന്ദ്രകാന്തത്തില്‍ അഭി എന്നു വിളിക്കുന്ന അഭിലാഷി (29) നെയാണ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷെഫിന്‍ അഹമ്മദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കടയിലെ ഒരു വീട്ടില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
13ന് പാങ്ങപ്പാറയിലെ ഒരു ഫ്ലറ്റില്‍നിന്ന് ബെംഗളൂരു, ബംഗാള്‍ സ്വദേശികളായ സ്ത്രീകളടക്കമുള്ള പത്തോളം പേരെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ ജിജു നായര്‍, പത്തനംതിട്ട സ്വദേശി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്നത്.
ജിജുനായരെ അന്നുതന്നെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൊക്കാന്റോ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയാണ് സംഘം ഇടപാട് നടത്തിയിരുന്നത്.

More Citizen News - Thiruvananthapuram