മാറനല്ലൂര്‍ പഞ്ചായത്ത് ഓണം വിപണനമേള

Posted on: 27 Aug 2015മാറനല്ലൂര്‍: ഓണം വിപണന മേള മാറനല്ലൂര്‍ പഞ്ചായത്തില്‍ തുടങ്ങി. വിഷവിമുക്ത പച്ചക്കറി ലക്ഷ്യമിട്ട് പഞ്ചായത്ത് നടപ്പാക്കിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തി. ഇത് മേളയിലെത്തിച്ചത് മുഖ്യ ആകര്‍ഷണമായി. പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍ മേള ഉദ്ഘാടനം ചെയ്തു. കുടുബശ്രീയുടെ അച്ചാര്‍ മുതല്‍ തുണിത്തരങ്ങള്‍ വരെ മേളയിലെത്തി. പൂക്കള മത്സരവും നടന്നു. ചടങ്ങില്‍ ശോഭാചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍, എ.സുരേഷ്‌കുമാര്‍, ശാലിനി, ജലജകുമാരി, മായ പി.എസ്. എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram