മരങ്ങള്‍ നശിപ്പിച്ചതായി പരാതി

Posted on: 27 Aug 2015തിരുപുറം: തിരുപുറം കള്ളകുളത്തിന്‍കര നാഗര്‍കാവിലെ മരങ്ങള്‍ നശിപ്പിച്ചതായി പരാതി. വര്‍ഷങ്ങളോളം പഴക്കമുള്ള കാട്ടുനാരകവും ൈതച്ചെടികളും സമീപത്തുനിന്ന അരശുമാണ് നശിപ്പിക്കാന്‍ ശ്രമമുണ്ടായത്. ബ്ലൂച്ചിങ് പൗഡറും മണ്ണെണ്ണയും ചേര്‍ത്ത മിശ്രിതം ഒഴിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പൂവാര്‍ പോലീസില്‍ പരാതി നല്‍കി. മരങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു െഎക്യവേദി ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram