സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് ശില്പശാല

Posted on: 27 Aug 2015തിരുവനന്തപുരം: സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ പൊതുജനാരോഗ്യമേഖലയില്‍ നടത്തിയ ഗവേഷണ പഠനങ്ങളുടെ വിശകലന ശില്പശാല മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. 17 ഗവേഷണങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യഗവേഷണരംഗത്ത് പ്രോത്സാഹനം നല്‍കുന്ന ഇത്തരം ശില്പശാലകള്‍ ആവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ മികച്ച ശിശുസൗഹൃദ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ആരോഗ്യസെക്രട്ടറി ഡോ. ഇളങ്കോവന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരള ഡയറക്ടര്‍ ഗോകുല്‍, എന്‍.എച്ച്.എസ്.ആര്‍.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സഞ്ജീവ് കുമാര്‍, ഡി.എം.ഇ. ഡോ. ശ്രീകുമാരി, ഡോ.ടി.പി.അഷറഫ്, ഡോ. എസ്.എ.ഹാഫിസ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram