അളവുതൂക്ക വെട്ടിപ്പ്: 271 പേര്‍ക്കെതിരെ കേസെടുത്തു

Posted on: 27 Aug 2015തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ നടത്തിയ ഓണക്കാല മിന്നല്‍പരിശോധനയില്‍ നിയമലംഘനം നടത്തിയ 271 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍നിന്ന് 3,02,000 രൂപ പിഴ ഈടാക്കി.
റേഷന്‍ കടകള്‍, ടെക്‌സ്‌റ്റൈല്‍സ്, പ്രൊവിഷന്‍ സ്റ്റോറുകള്‍, സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍, മാവേലി സ്റ്റോറുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെയും വഴിയോര കച്ചവടക്കാര്‍ക്കെതിരെയും അമിതചാര്‍ജ് ഈടാക്കിയ ഓട്ടോറിക്ഷാ ഉടമകള്‍ക്കെതിരെയുമാണ് കേസെടുത്തത്.
വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് തിരുവനന്തപുരം അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്. ശിവകുമാരന്‍ നായര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram