മാരായമുട്ടം കാര്‍ഷിക വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു

Posted on: 27 Aug 2015നെയ്യാറ്റിന്‍കര: മാരായമുട്ടം കാര്‍ഷികവിപണന കേന്ദ്രത്തിന്റെയും കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. എ.ടി.ജോര്‍ജ് എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് കാര്‍ഷികവിപണനകേന്ദ്രം നിര്‍മിച്ചത്.
പെരുങ്കടവിള പഞ്ചായത്തിന്റെ ക്ഷേമ-സേവന പ്രവര്‍ത്തനങ്ങള്‍ ഐ.എസ്.ഒ. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
2014ലെ മികച്ച സംവിധായകനുള്ള ചലച്ചിത്രപുരസ്‌കാരം നേടിയ സനല്‍കുമാര്‍ ശശിധരന്‍, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ മാരായമുട്ടം ഗവ. എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ മുഖ്യമന്ത്രി ആദരിച്ചു.
എ.ടി.ജോര്‍ജ് എം.എല്‍.എ. അധ്യക്ഷനായി. പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍, എഴുത്തച്ഛന്‍ നാഷണല്‍ അക്കാദമി ചെയര്‍മാന്‍ ടി.ജി.ഹരികുമാര്‍, കരമന ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.നിര്‍മല, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ കെ.സുഗതന്‍, എല്‍.വിജയകുമാരി, കെ.സോമന്‍ നായര്‍, പഞ്ചായത്തംഗങ്ങളായ വിനീതകുമാരി, ഡി.കുസുമകുമാരി, എസ്.ഗോപി, എസ്.ബിന്ദു, മീന തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram