സംസ്ഥാനത്ത് അഴിമതിയ്‌ക്കെതിരെയുള്ള പരിവര്‍ത്തനം നടക്കുന്നു-പി.കെ.കൃഷ്ണദാസ്‌

Posted on: 27 Aug 2015നെയ്യാറ്റിന്‍കര: സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരെയുള്ള പരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി. നെയ്യാറ്റിന്‍കര ടൗണ്‍ ഏരിയാ കമ്മിറ്റി നടത്തിയ പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജാഥാ ക്യാപ്ടനും ഏരിയാ പ്രസിഡന്റുമായ കൂട്ടപ്പന മഹേഷ് അധ്യക്ഷനായി.
നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി, ആര്‍.നടരാജന്‍, ശ്രീകുമാരി അമ്മ, മണലൂര്‍ സുരേഷ്, എരുത്താവൂര്‍ ചന്ദ്രന്‍, പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചത്തല സുരേഷ്, ആലംപ്പൊറ്റ ശ്രീകുമാര്‍, രഞ്ജിത് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിവര്‍ത്തന യാത്ര ആറാലുംമൂട്ടില്‍ വെച്ച് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം കരമന ജയന്‍ ജാഥാ ക്യാപ്ടന് പതാക കൈമാറി.

More Citizen News - Thiruvananthapuram