കളരിപ്പണിക്കര്‍ ഗണകകണിശ വിഭാഗങ്ങളെ അവഗണിക്കുന്നു -കെ.ജി.കെ.എസ്.

Posted on: 27 Aug 2015തിരുവനന്തപുരം: കളരിപ്പണിക്കര്‍ ഗണകകണിശ സഭയുടെ 20-ാമത് വാര്‍ഷികം ദേശീയസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു. ദേശീയ പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ പതാക ഉയര്‍ത്തി. കെ.ജി.കെ.എസ്. സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടാത്തതിനാല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
പിന്നാക്കവിഭാഗങ്ങള്‍ ഇന്നും അവഗണിക്കപ്പെടുകയാണെന്ന് യോഗം വിലയിരുത്തി. സമാനചിന്താഗതിയുള്ള പിന്നാക്ക സമുദായ സംഘടനകളുമായി സഹകരിച്ച് രാഷ്ട്രീയശക്തിയായി മാറും. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരായ പിന്നാക്ക സമുദായ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമായി യോജിച്ച് മത്സരിക്കാനും യോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യം മാസ്റ്റര്‍, ട്രഷറര്‍ പുനലൂര്‍ ചന്ദ്രബോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.ജി.പ്രഭാകരന്‍, വൈസ് പ്രസിഡന്റുമാരായ മുത്തൂര്‍ ദേവിദാസ്, സി.കെ.സതീഷ്‌കുമാര്‍, പെരുങ്കടവിള വിജയകുമാര്‍, ഇരുമ്പനം ശിവരാമന്‍, കെ.ഹരിക്കുട്ടന്‍, രത്‌നംശിവരാമന്‍, മുട്ടട രാജീവ്, പി.ആര്‍.പുരുഷോത്തമന്‍, ദേശീയ സെക്രട്ടറിമാര്‍, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram