നാടെങ്ങും ഉത്സവലഹരിയില്‍ ഓണാഘോഷം

Posted on: 27 Aug 2015നെയ്യാറ്റിന്‍കര: തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്കായുള്ള ഓട്ടത്തിലാണ് നാടെങ്ങും. വ്യാഴാഴ്ചയാണ് ഉത്രാടപ്പാച്ചില്‍. ഗ്രാമങ്ങളില്‍ ഉത്സവലഹരിയിലാണ് ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്.
തിരുവോണത്തിന് മുമ്പായുള്ള അവസാന പ്രവൃത്തിദിനമായ ബുധനാഴ്ച താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആഘോഷപരിപാടികള്‍ അരങ്ങേറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഓണാഘോഷപരിപാടികള്‍ നടന്നു. ഗ്രാമപ്രദേശങ്ങളില്‍ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്.
യോഗക്ഷേമസഭ നെയ്യാറ്റിന്‍കര ഉപസഭയുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തി. നെയ്യാറ്റിന്‍കര ടൗണ്‍ എല്‍.പി.എസ്സില്‍ അത്തപ്പൂക്കളമിട്ടു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. ജീവനക്കാര്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഗ്രന്ഥശാലാസംഘം ജില്ലാ സെക്രട്ടറി പി.കെ.രാജ്‌മോഹന്‍ നിര്‍വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് സൊസൈറ്റി ഡയറക്ടര്‍ വി.കെ.ലേഖ, എസ്.ബാലചന്ദ്രന്‍നായര്‍, എന്‍.കെ.രഞ്ജിത്ത്, ജി.ജിജോ, ഡി.ഉഷാകുമാരി, നിഷാന്ത് എന്നിവര്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കര കൃഷ്ണനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും വാര്‍ഷികവും ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എസ്.കെ.ജയകുമാര്‍ അധ്യക്ഷനായി. ഓണക്കിറ്റ് വിതരണം നെയ്യാറ്റിന്‍കര സി.ഐ. സി.ജോണ്‍ നിര്‍വഹിച്ചു.
കൗണ്‍സിലര്‍മാരായ ജി.സോമശേഖരന്‍നായര്‍, ആര്‍.എസ്.രവിശങ്കര്‍, ഫ്രാന്‍ സെക്രട്ടറി എം.രവീന്ദ്രന്‍, ഗിരീഷ് പരുത്തിമഠം, എസ്.ശാരംഗപാണി, കെ.കെ.ശ്രീകുമാര്‍, വി.സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെങ്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. സാന്ത്വന പരിചരണ വിഭാഗത്തിലെ രോഗികള്‍ക്ക് ഓണക്കിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.എല്‍.ലിജ വിതരണം ചെയ്തു. അത്തപ്പൂക്കളമിടലും ഓണസദ്യയും ഒരുക്കിയിരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി ധനുവച്ചപുരം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍ സാഫല്യം വൃദ്ധസദനം സദര്‍ശിച്ചു. അന്തേവാസികള്‍ക്കായി ഓണസദ്യയും നല്‍കി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ജീവനക്കാരും ഓണാഘോഷം നടത്തി. സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. ആര്യങ്കോട് പഞ്ചായത്ത് ഓഫീസില്‍ ഓണാഘോഷം നടത്തി. ജീവനക്കാര്‍ അത്തപ്പൂക്കളമിട്ടു. ജീവനക്കാരുടെ കുടുംബസംഗമവും നടത്തി.
രാമേശ്വരം റസിഡന്റ്‌സ് അസോസിയേഷന്റെയും റസിഡന്റ്‌സ് മഹിളാ വിഭാഗത്തിന്റെയും റസിഡന്റ്‌സ് സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെയും ഓണാഘോഷം ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഡി.എസ്.അജിത് അധ്യക്ഷനായി.
സഹകരണ ഓംബുഡ്‌സ്മാന്‍ എ.മോഹന്‍ദാസ്, നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ആന്‍സലന്‍, കരമന ജയന്‍, എല്‍.തങ്കം, എന്‍.ആര്‍.സി.നായര്‍, വി.കേശവന്‍കുട്ടി, എന്‍.പി.ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു. നിംസ് മെഡിസിറ്റി എം.ഡി. എം.എസ്.ഫൈസല്‍ഖാന്‍, രചന വേലപ്പന്‍നായര്‍ എന്നിവരെ ആദരിച്ചു. ബി.എസ്.എന്‍.എല്‍. നെയ്യാറ്റിന്‍കര ഓഫീസില്‍ ജീവനക്കാര്‍ അത്തപ്പൂക്കളമിട്ടു.
ഡോ. ജി.ആര്‍.പബ്ലൂക് സ്‌കൂളില്‍ ഓണാഘോഷം നടത്തി. അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂളില്‍ 65 അത്തപ്പൂക്കളമിട്ടു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടത്തി. സ്‌കൂള്‍ മാനേജിങ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി, സീനിയര്‍ പ്രിന്‍സിപ്പല്‍ ഗൗരി നായര്‍, പ്രിന്‍സിപ്പല്‍ മരിയ ജോ ജഗദീഷ് എന്നിവര്‍ പങ്കെടുത്തു.


85


കൃഷ്ണനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും വാര്‍ഷികവും ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

More Citizen News - Thiruvananthapuram