മണ്ണാംകോണത്ത് പദ്ധതികളുടെ ഉദ്ഘാടനം നടന്നു

Posted on: 27 Aug 2015വെള്ളറട: ജില്ലാപഞ്ചായത്ത് മണ്ണാംകോണത്ത് പുതുതായി അനുവദിച്ച ഖാദി കോംപ്ലൂക്‌സിന്റെ ശിലാസ്ഥാപനവും വെള്ളറട-ആര്യങ്കോട് റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ജനഹിതമനുസരിച്ചാണ് പുതിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ രൂപവത്കരിച്ചതെന്നും തുടര്‍ന്നുള്ള കോടതി വിധിയെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിധി ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്ന് തെളിഞ്ഞാല്‍ അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ടി.ജോര്‍ജ് എം.എല്‍.എ. അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, അന്‍വര്‍ ഹുസൈന്‍, ആനാട് ജയന്‍, കെ.ചന്ദ്രശേഖരന്‍നായര്‍, അശോകകുമാര്‍, ബിനിജസജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കാര്‍ഷിക വിപണനകേന്ദ്ര ശിലാസ്ഥാപനവും വീല്‍ചെയര്‍ വിതരണവും അംഗപരിമിത ഒളിമ്പിക്‌സ് ജേതാവിനെ അനുമോദിക്കലും നടത്തി.

More Citizen News - Thiruvananthapuram