ഈശ്വരവിലാസത്തെ അയല്‍ക്കാര്‍ ജഗതിക്ക് ഓണാശംസയുമായെത്തി

Posted on: 27 Aug 2015പേയാട്: പഴയ അയല്‍ക്കാരെ കണ്ടപ്പോള്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ മുഖത്ത് അമ്പിളിവെട്ടം. ഈശ്വരവിലാസത്തെ ജനശ്രീമിഷന്‍ അംഗങ്ങള്‍ ചെയര്‍മാന്‍ എം.എം.ഹസ്സന്റെ നേതൃത്വത്തിലാണ് ജഗതിക്ക് ഓണസമ്മാനങ്ങളുമായെത്തിയത്.

അയല്‍ക്കാരുടെ വെടിവട്ടത്തിനിടയില്‍ ജഗതി മനസ്സ് നിറഞ്ഞ് ചിരിച്ചു. പഴയ തമാശകള്‍ പറയാന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി പുഞ്ചിരിയിലൊതുക്കി. തന്റെ സഹപാഠിയും അയല്‍വാസിയും സുഹൃത്തുമൊക്കെയായ ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഹസ്സന്‍ പറഞ്ഞു. ഭാര്യ റഹിയയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ജനശ്രീ അംഗങ്ങളായ പണിക്കര്‍, സുജാത, വിജയന്‍, മാലതി, ദിലീപ്, പദ്മ, ജിയാസ്, ഗോപകുമാര്‍ എന്നിവരാണ് ബുധനാഴ്ച രാവിലെ ജഗതിയുടെ പേയാട് സ്‌കൈലൈനിലെ വീട്ടില്‍ എത്തിയത്. ജഗതിയുടെ ഭാര്യ ശോഭയും മകള്‍ പാര്‍വതിയും സന്ദര്‍ശകരെ സ്വീകരിച്ചു.

More Citizen News - Thiruvananthapuram