കോലിയക്കോട് തറവാട്ടില്‍ ചേന സമൃദ്ധിയുടെ ഓണം

Posted on: 26 Aug 2015വെഞ്ഞാറമൂട്: കോലിയക്കോട് തറവാട് ചാരിറ്റബിള്‍ ട്രസ്റ്റ് ഈ വര്‍ഷം ചേന സമൃദ്ധിയുടെ ഓണമാഘോഷിക്കുകയാണ്. പാരമ്പര്യ കലാ സാഹിത്യ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന തറവാട് ഈ വര്‍ഷം തുടങ്ങിയ ചേനക്കൃഷി നൂറുമേനി വിളവാണ് എടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ വിത്ത് സംരക്ഷണ കാമ്പയിന്റെ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ചേനക്കൃഷി ആരംഭിച്ചത്. പാട്ടത്തിനെടുത്ത കുന്നിട ഏലായില്‍ ഒരേക്കര്‍ സ്ഥലത്താണ് ചേനക്കൃഷിയിറക്കിയത്.
തറവാടിലെ പ്രവര്‍ത്തകര്‍ തന്നെ വിളകള്‍ പരിപാലിക്കുകയുംചെയ്തു.അധ്വാനത്തിന്റെ മഹത്വം കൂടിയാണ് നുറുമേനി വിളവുണ്ടായിരിക്കുന്നത്.വിളവെടു്പ്പിന്റെ ഉദ്ഘാടനം തറവാട് സെക്രട്ടറി വി.സന്തോഷ് നിര്‍വഹിച്ചു.
ഒരു ചേനതന്നെ എട്ടുമുതല്‍ പത്തുകിലോ വരെ വിളവുണ്ട്.
ഇതിനൊപ്പം തന്നെ 1000 ടിഷ്യുകല്‍ച്ചര്‍ വാഴ,രണ്ടേക്കറില്‍ പച്ചക്കറി കൃഷി എന്നിവ നടത്തിയിരിക്കുകയാണ് .ഇവിടെല്ലാം പരിപാലനം നടത്തുന്നത് തറവാടിലുള്ളവര്‍ തന്നെയാണ്.
വിളവെടുക്കുന്ന ചേനയെല്ലാം കോലിയോട് കണ്‍സ്യൂമര്‍ സംഘത്തിന്റെ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് വില്‍പ്പനനടത്തുകയാണ്.

More Citizen News - Thiruvananthapuram