ഓണത്തിന് സഹായഹസ്തവുമായി സംഘടനകള്‍

Posted on: 26 Aug 2015നെടുമങ്ങാട്: ഓണം അടുത്തു വന്നതോടെ എല്ലാവര്‍ക്കും ഓണമുണ്ണാനുള്ള സാധനങ്ങള്‍ എത്തിച്ചും സാധാരണക്കാര്‍ക്ക് ന്യായവിലയില്‍ ഓണമുണ്ണാനുള്ള വിഭവങ്ങള്‍ ലഭ്യമാക്കിയും സംഘടനകള്‍ രംഗത്ത്.
നെടുമങ്ങാട് ലോയേഴ്‌സ യൂണിയന്‍ ഭാരവാഹികള്‍ ഓണക്കിറ്റുമായി ബോണക്കാട് തോട്ടം തൊഴിലാളികളുടെ അടുത്തേയ്ക്ക് പോയി. 200 തൊഴിലാളി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. മുന്‍ നിയമസഭാ സ്​പീക്കര്‍ എം.വിജയകുമാര്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ.എസ്.വൈ.മോഹന്‍കുമാര്‍ കിരണിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ചെറ്റച്ചല്‍ സഹദേവന്‍, അഡ്വ.ആര്‍.ജയദേവന്‍, അഡ്വ. എസ്.എസ്.സഞ്ജീഷ്, അഡ്വ.എന്‍.ഷൗക്കത്തലി എന്നിവര്‍ പങ്കെടുത്തു.
കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ അരുവിക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസിന് സമീപം വിപണന കേന്ദ്രം ആരംഭിച്ചു. വിപണന കേന്ദ്രം ഫ്രാപ്പ് പ്രസിഡന്റ് പി.ആര്‍.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ബാബു, അരുവിക്കര വിജയകുമാര്‍, ഇറയാംകോട് വിക്രമന്‍, ജി.രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് വാണ്ട യൂണിറ്റും പനച്ചമൂട് ജനശ്രീയും സംയുക്തമായി നടത്തിയ ഓണക്കിറ്റ് വിതരണം കൗണ്‍സിലര്‍ ആശാഗീത ഉദ്ഘാടനം ചെയ്തു. ജനശ്രീ ചെയര്‍മാന്‍ ശ്യാംലാല്‍ അധ്യക്ഷത വഹിച്ചു. വാണ്ട സതീഷ്, സുകേഷ്‌കുമാര്‍, ശശികല, സുരേഷ്, അജി, ദീപ എന്നിവര്‍ സംസാരിച്ചു.
അരുവിക്കര പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ നടന്ന ഓണാഘോഷവും സൗജന്യ ഭക്ഷണകിറ്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.എ.ഹക്കിം ഉദ്ഘാടനം ചെയ്തു. എസ്.ജയകുമാരി, ചെറിയകൊണ്ണി ഗോപാലകൃഷ്ണന്‍, ഡി.ജയശ്രീ, എസ്.പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram