മംഗലം കരിക്കകത്ത് വീണ്ടും കാട്ടാന; കമുകും റബ്ബറും നശിപ്പിച്ചു

Posted on: 26 Aug 2015വിതുര: കല്ലാര്‍ മംഗലം കരിക്കകത്ത് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വി.കെ. അജിതയുടെ കൃഷിയിടത്തിലെ നൂറോളം കമുകുകളും റബ്ബര്‍ മരങ്ങളും നശിപ്പിച്ചു. കുട്ടിയാനകള്‍ ഉള്‍പ്പെട്ട സംഘമായതിനാല്‍ കാട്ടിലേക്ക് മടങ്ങാതെ കൃഷിയിടത്തിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ശബ്ദമുണ്ടാക്കി ഇവയെ വിരട്ടിയോടിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
ഈ മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വൈദ്യുതവേലി തകര്‍ന്നതാണ് കാട്ടുമൃഗങ്ങള്‍ ഇറങ്ങാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram