കാര്‍ കത്തി നശിച്ച നിലയില്‍

Posted on: 26 Aug 2015ആര്യനാട്: വാടകയ്‌ക്കെടുത്ത വീടിന് സമീപം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി നശിച്ച നിലയില്‍. ആര്യനാട് പാലൈക്കോണം വെള്ളയ്ക്കാട്ടുകോണത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വെള്ളയ്ക്കാട്ടുകോണം തടത്തരികത്ത് വീട്ടില്‍ വിഷ്ണു (24) കാട്ടാക്കടയിലെ റെന്റ് എ കാര്‍ കേന്ദ്രത്തില്‍ നിന്ന് രണ്ടുദിവസം മുന്‍പ് മാരുതി സ്വിഫ്റ്റ് കാര്‍ വാടകയ്ക്ക് എടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ വീടിന് സമീപത്തെ റോഡ് വക്കില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ ശബ്ദം കേട്ട സമീപവാസികളും നാട്ടുകാരും കാര്‍ ആളിക്കത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് നെടുമങ്ങാട്ട് നിന്ന് അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

More Citizen News - Thiruvananthapuram