പൊന്മുടിയില്‍ ഊഞ്ഞാലിട്ടു; ഓണത്തിരക്ക് നേരിടാന്‍ അധിക വനപാലകര്‍

Posted on: 26 Aug 2015വിതുര: പൊന്മുടി വന സംരക്ഷണ സമിതി (വി.എസ്.എസ്.) കല്ലാര്‍ ഗോള്‍ഡന്‍വാലിയിലും പൊന്മുടി അപ്പറിലും ഊഞ്ഞാല്‍ സ്ഥാപിച്ചു. ഓണത്തിരക്ക് നേരിടാന്‍ അധികമായി വനപാലകരെയും വിന്യസിച്ചു.
പാലോട് വനം റെയ്ഞ്ചിലെ കല്ലാര്‍ സെക്ഷനിലും കുളത്തൂപ്പുഴ റെയ്ഞ്ചിലെ പൊന്മുടി സെക്ഷനിലുമായാണ് പൊന്മുടി വനമേഖല. ഓണത്തിന് സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ സമീപ സെക്ഷനുകളില്‍ നിന്ന് വനം ജീവനക്കാരെ വിന്യസിച്ചതായി പാലോട് റെയ്ഞ്ച് ഓഫീസര്‍ എസ്.വി.വിനോദ് അറിയിച്ചു.
കല്ലാര്‍ ഗോള്‍ഡന്‍വാലി മുതലുള്ള മദ്യനിരോധനം ഓണക്കാലത്തും കര്‍ശനമായി തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം. സഞ്ചാരികളുടെ വാഹനത്തില്‍ മദ്യക്കുപ്പിയുണ്ടോയെന്ന് പരിശോധിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കുടുംബമായെത്തുന്ന സഞ്ചാരികള്‍ക്ക് ഈ നീക്കം ഏറെ ഗുണം ചെയ്യും.

More Citizen News - Thiruvananthapuram