ഓണത്തിന് രണ്ടുനാള്‍; നാട് ആഘോഷത്തിമിര്‍പ്പില്‍

Posted on: 26 Aug 2015വെഞ്ഞാറമൂട്: കോലിയക്കോട് കീഴാമലയ്ക്കല്‍ യുവധാരയുടെ ഓണാഘോഷം 29ന് നടക്കും. അത്തപ്പൂക്കളമത്സരം, കളിത്തട്ടുകളി, ഉറിയടി, കലാമത്സരം, പ്രതിഭകളെ ആദരിക്കല്‍ എന്നിവ നടക്കും. രാത്രി 9ന് കല്ലുമ്മക്കായ എന്ന ഡാന്‍സ് പ്രോഗ്രാമും നടക്കും.
മുളവെട്ടുപറമ്പ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും ഓണാഘോഷവും 28ന് നടക്കും. വടംവലി, കമുകില്‍ കയറ്റം, നൃത്തസന്ധ്യ, നാടന്‍പാട്ടിന്റെ നൃത്താവിഷ്‌കാരം എന്നീ പരിപാടികളും നടക്കും.
അമ്പലംമുക്ക് ബ്രദേഴ്‌സിന്റെ ഓണാഘോഷം 29ന് നടക്കും. വടംവലി, ആകാശവിസ്മയക്കാഴ്ച, ഗാനമേള എന്നിവ നടക്കും.
കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ ഓണാഘോഷം 28ന് നടക്കും. കലാസാഹിത്യപരിപാടികളും കണ്ണുകെട്ടി കുടമുടപ്പ്, ട്യൂബ് ക്രിക്കറ്റ്, സാംസ്‌കാരിക സമ്മേളനം, കോമഡിഷോ എന്നിവ നടക്കും.

More Citizen News - Thiruvananthapuram